ഞങ്ങളുടെ ചെറുക്കൻ ഉള്ളതുകൊണ്ട് ഇന്ത്യ രക്ഷപെട്ട് നിൽക്കുന്നു, ഇന്ത്യൻ വിജയത്തെക്കുറിച്ച് റാഷിദ് ഖാൻ

ഞായറാഴ്ച (ഓഗസ്റ്റ് 28) പാകിസ്ഥാനെതിരെ ടീം ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യയുടെ മാച്ച് വിന്നിംഗ് പ്രകടനം കണ്ട അഫ്ഗാനിസ്ഥാൻ ലെഗ് സ്പിന്നർ റാഷിദ് ഖാൻ അത്ഭുതപ്പെട്ടില്ല. പാണ്ഡ്യയുടെ കഠിനമായ അധ്വാനത്തിന്റെ ഫലമാണിതെന്ന് ലെഗ് സ്പിന്നർ വിശ്വസിക്കുന്നു.

ബറോഡ ഓൾറൗണ്ടർ തന്റെ നാലോവറിൽ 3/25 എന്ന കണക്കുകൾ സൗന്തമാക്കി , വെറും 17 പന്തിൽ 33* റൺസ് നേടി 19.4 ഓവറിൽ 148 റൺസ് പിന്തുടർന്ന മത്സരത്തിൽ തകർപ്പൻ പ്രകടനത്തോടെ ടീമിനെ വിജയവരാ കടത്തി. ഞായറാഴ്ചത്തെ ഓൾറൗണ്ട് ഷോയ്ക്ക് , ഹാർദിക്കിന്റെ ഓൾ റൗണ്ട് പ്രകടനത്തോടാണ് ഇന്ത്യ കടപ്പെട്ടിരിക്കുന്നത്.

ഐപിഎൽ 2022 ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിന്റെ (ജിടി) നേതൃത്വ ഗ്രൂപ്പിന്റെ ഭാഗമാണ് റാഷിദും ഹാർദിക്കും. അതിനാൽ ജിടി നായകനെ കുറിച്ചും ടീമിനെ ജയത്തിലെത്തിക്കാൻ അവൻ എങ്ങനെ അധ്വാനിക്കുന്നു എന്നും റാഷിദ് ഖാൻ പറയുന്നു.

“ഐ‌പി‌എല്ലിൽ, ഹാർദിക് പ്രതിസന്ധി ഘട്ടങ്ങളിൽ സംയമനം പാലിക്കുകയും ടീമിനെ വിജയിപ്പിക്കുകയും ചെയ്തു. കളി അവസാനം വരെ പോയാലും ടീമിനെ ജയിപ്പിക്കണം എന്ന് അവന് നന്നായി അറിയാം . ഇന്ത്യ അവനെ ശരിക്കും മിസ് ചെയ്തു. കഴിഞ്ഞ കുറച്ച് ഗെയിമുകളിൽ, ഐ‌പി‌എല്ലിൽ അദ്ദേഹം ചെയ്ത കഠിനാധ്വാനം അവനെ വളരെയധികം സഹായിച്ചു, അതിന്റെ ഫലം എല്ലാവരുടെയും മുന്നിലുണ്ട്.”

“ഞാൻ ഹാർദിക്കിനൊപ്പം കളിച്ചപ്പോൾ, അവൻ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണെന്ന് ഞാൻ മനസ്സിലാക്കി, അത് ഐപിഎല്ലിലെ നായകൻ എന്ന നിലയിലും മികച്ച ബാറ്റർ എന്ന നിലയിലും അദ്ദേഹത്തെ സഹായിച്ച കാര്യമാണ്. അതിനാൽ അത്തരം കളിക്കാർ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കണം.”