കോഹ്‌ലിയുടെ മെല്ലെ പോക്ക് ടി20 ലോകകപ്പില്‍ ഇന്ത്യയെ പിന്നോട്ടടിക്കുമോ?, ആരാധകരെ ആവേശത്തിലാഴ്ത്തി ഹെയ്ഡന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വിരാട് കോഹ്‌ലിയുടെ ഇഴഞ്ഞ ബാറ്റിംഗ് ശൈലി ഏറെ വിമര്‍ശിക്കപ്പെടുന്നുണ്ട്. മുന്‍ താരങ്ങളടക്കം നിരവിധി പേര്‍ താരത്തിന്‍റെ സ്ട്രൈക്ക് റേറ്റില്‍ അസ്വസ്തരാണ്. റണ്‍വേട്ടയില്‍ ഒന്നാമത് നില്‍ക്കുമ്പോഴും 140 ന് താഴെയാണ് താരത്തിന്‍റെ സ്ട്രൈക്ക് റേറ്റ്. ഇപ്പോഴിതാ ടി20 ലോകകപ്പ് അടുത്ത സാഹചര്യം കൂടി വിലയിരുത്തി കോഹ്‌ലിക്ക്  പിന്തുണയുമായി രംഗത്തുവന്നിരിക്കുകയാണ് ഓസീസ് മുന്‍ താരം മാത്യു ഹെയ്ഡന്‍.

സ്ട്രൈക്ക് റേറ്റാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഇത് ശരിയായ രീതിയിലേക്കാണ് പോകുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തെ ഐപിഎല്ലിലേക്ക് നോക്കുക. പതിയെ തുടങ്ങിയാലും അവസാനിക്കുമ്പോഴും കോഹ്ലിക്ക് സ്ട്രൈക്ക് റേറ്റ് 150ലേക്ക് എത്തിക്കാന്‍ സാധിക്കുന്നുണ്ട്.

ഇന്ത്യയിലെ സാഹചര്യമല്ല വെസ്റ്റ് ഇന്‍ഡീസിലുള്ളത്. ന്യൂയോര്‍ക്കിലെ സാഹചര്യം എന്താണെന്നും അധികം ആര്‍ക്കുമറിയില്ല. വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യത്തില്‍ കോഹ്ലിക്ക് ഉയര്‍ന്ന സ്ട്രൈക്ക് റേറ്റില്‍ പവര്‍പ്ലേയില്‍ കളിക്കാനാവും- ഹെയ്ഡന്‍ പറഞ്ഞു.