കോഹ്‌ലിയോ ബുംറയോ അല്ല, ലോകകപ്പില്‍ അവനായിരിക്കും ഇന്ത്യയുടെ ട്രംപ് കാര്‍ഡ്?; വിലയിരുത്തലുമായി അഗാര്‍ക്കര്‍

വരുന്ന ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ട്രംപ് കാര്‍ഡ് ആരാണെന്ന് പറഞ്ഞ് ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലുണ്ടെങ്കിലും ഇന്ത്യയുടെ ട്രംപ് കാര്‍ഡാവുക സ്പിന്നര്‍ കുല്‍ദീപ് യാദവായിരിക്കുമെന്ന് അഗാര്‍ക്കര്‍ അഭിപ്രായപ്പെട്ടു.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനായിരിക്കെ കുല്‍ദീപ് യാദവിനെ നേരിട്ടറിയാം. പ്രത്യേക കഴിവുകളുള്ള താരങ്ങളിലൊരാളാണ് കുല്‍ദീപ് യാദവ്. എല്ലാ താരങ്ങളും ടീം മാനേജ്മെന്റില്‍ വിശ്വാസം അര്‍പ്പിക്കണം. കുല്‍ദീപ് അങ്ങനെ ചെയ്തതിന്റെ ഫലമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

അവനാണ് ഇത്തവണത്തെ ഇന്ത്യയുടെ ട്രംപ് കാര്‍ഡ്. മിക്ക ടീമുകളും അവനെ നേരിടുന്നത് വലിയ വെല്ലുവിളിയായാണ് കാണുന്നത്. അവന്റെ പ്രകടനം കാണാന്‍ എല്ലാവരും കാത്തിരിക്കുകയാണ്- അഗാര്‍ക്കര്‍ പറഞ്ഞു.

ഏഷ്യാ കപ്പില്‍ കുല്‍ദീപിന്റെ പ്രകടനം ഏരെ ശ്രദ്ധേയമായിരുന്നു. അഞ്ച് കളികളില്‍ നിന്ന് 11.44 ശരാശരിയിലും 3.61 ഇക്കണോമിയിലും ആകെ ഒമ്പത് വിക്കറ്റ് താരം വീഴ്ത്തി. ചിരവൈരികളായ പാകിസ്ഥാനെതിരായ അഞ്ച് വിക്കറ്റ് നേട്ടം താരത്തിന്റെ ഗ്രാഫ് വളരെ ഉയര്‍ത്തിയിട്ടുണ്ട്.