സഞ്ജു സാംസണ്‍ ടി-ട്വന്റി ലോകകപ്പ് ടീമില്‍; ഗില്‍ പുറത്ത്; ഇഷാന്‍ കിഷനും ലോകപ്പ് സ്‌ക്വാഡില്‍

2026-ലെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുക മാത്രമല്ല ടി20 ടീമില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്ക് കൂടിയുള്ള ഇന്ത്യന്‍ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍.

മുംബൈയില്‍ ബിസിസിഐ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജു സാംസണിനെ കൂടാതെ ഇഷാന്‍ കിഷനാണ് മറ്റൊരു വിക്കറ്റ് കീപ്പര്‍.

ശുഭ്മന്‍ ഗില്‍ ലോകകപ്പ് ടീമില്‍നിന്നു പുറത്തായെന്ന് മാത്രമല്ല ഇതേ ടീം ന്യൂസീലന്‍ഡിനെതിരായ പരമ്പരയും കളിക്കുമെന്നിരിക്കെ ആ ടി20 മല്‍സരങ്ങളില്‍ നിന്ന് കൂടി പുറത്തായി. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മ്മയെയും ഒഴിവാക്കിയാണ് ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. റിങ്കു സിംഗിനെയും വാഷിംഗ്ടണ്‍ സുന്ദറിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read more

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍) അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിങ്ടന്‍ സുന്ദര്‍.