ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനം മാറ്റിവെച്ചു, കാരണം ഇതാണ്

ഇന്ത്യയുമായുള്ള പരമ്പര മാറ്റിവെച്ച് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് പരമ്പര മാറ്റിവയ്ക്കാന്‍ കിവീസ് തീരുമാനിച്ചത്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന 2022ലെ ടി20 ലോക കപ്പിന് ശേഷം ഈ പരമ്പര നടത്താനാണ് തീരുമാനം.

പുതിയ ഫിക്‌സ്ചറുകള്‍ പ്രകാരം ടി20 ലോക കപ്പിന് ശേഷം നെതര്‍ലന്‍ഡ്‌സ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളുമായുള്ള മത്സരത്തിന് മാത്രമാവും ന്യൂസിലാന്‍ഡ് ആതിഥേയത്വം വഹിക്കുക.