വിരാട കുങ്ഫു മികവിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ, ഇനി ബോളർമാരുടെ കൈയിൽ

ടോസ് നേടിയ ജോസ് ബട്ട്ലർ ബോളിങ് തിരഞ്ഞെടുത്തത് എന്തായാലും വെറുതെ ആയില്ല. അദ്ദേഹം ആഗ്രഹിച്ച പോലെ തന്നെ ബോളറുമാർ നല്ല രീതിയിൽ പന്തെറിഞ്ഞ മത്സരത്തിൽ ഇന്ത്യയെ 168 റൺസിൽ ഒതുക്കാൻ ഇംഗ്ലണ്ടിന് സാധിച്ചു, അർദ്ധ സെഞ്ചുറികൾ നേടിയ വിരാട് കോഹ്ലിയുടെയും ഹാർദിക് പാണ്ഡ്യയുടെയും മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിൽ എത്തിയത്.

തുടക്കം മുതൽ ഈ ടൂർണമെന്റിൽ തങ്ങൾ കാണിച്ച ആ മികവ് ഇംഗ്ലീഷ് ബോളറുമാർ ആറാടുന്ന കാഴ്ചയാണ് കണ്ടത്. പതിവിലും വിപരീതമായി ബൗണ്ടറി നേടി തുടങ്ങിയ രാഹുലിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. തൊട്ടുപിന്നാലെ ക്രീസിലെത്തിയ കൊഹ്ലിയുമായി ചേർന്ന് രോഹിത് ഒരു കൂട്ടുകെട്ട് ഉണ്ടാക്കാൻ ശ്രമിച്ചു, എന്തിരുന്നാലും രോഹിത് വളരെ പതുക്കെയാണ് കളിച്ചത്. 28 പന്തിൽ 27 റൺസെടുത്ത ഇന്നിംഗ്സ് അവസാനിച്ചപ്പോൾ ഇന്ത്യൻ സ്കോർ റേറ്റ് പതുകെ ആയിരുന്നു.

ഹീറോ സ്കൈക്കും ഇന്ന് അധികം തിളങ്ങാൻ സാധിച്ചില്ല എങ്കിലും വന്ന വേഗം സ്കോർ ഉയർത്താൻ തന്നെയാണ് ശ്രമിച്ചത്. പാണ്ഡ്യ- കോഹ്ലി കൂട്ടുകെട്ട് ക്രീസിലെത്തിയ ശേഷം മേലെ ഉയർന്ന റൺ റേറ്റ് പാണ്ട്യ കൂടി ബീസ്റ്റ് മോഡിൽ എത്തിയ ശേഷമാണ് ഫുൾ ഫോമിലായത്.

കോഹ്ലി 50 റൺസെടുത്ത് ജോര്ദാന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയ ശേഷം ഈ ടൂർണമെന്റിൽ ഇതുവരെ തിളങ്ങാതിരുന്ന ഹാർദിക് ഇന്ന് തന്റെ ദിവസം ആണെന്ന രീതിയിൽ ബാറ്റ് ചെയ്തതോടെ സ്‌കോർ 160 കടന്നത് 63 റൺസെടുത്ത ഹാർദിക് അവസാന പന്തിൽ ഹിറ്റ് വിക്കറ്റായിട്ടാണ് പുറത്തായത്. ഇംഗ്ലണ്ടിനായി ജോർദാൻ മൂന്നും റഷീദ് ഡയോൿസ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.