ഏഷ്യ കപ്പ് ജയിക്കാൻ അവന്റെ ആവശ്യം ഇന്ത്യക്കില്ല, മിടുക്കന്മാർ ടീമിലുണ്ട്; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

2022ലെ ഏഷ്യാ കപ്പിലെ ഡെത്ത് ഓവറുകളെക്കാൾ മധ്യ ഓവറുകളിൽ ജസ്പ്രീത് ബുംറയുടെ സേവനം ടീം ഇന്ത്യക്ക് നഷ്ടമാകുമെന്ന് സഞ്ജയ് ബംഗാർ പറയുന്നു. കോണ്ടിനെന്റൽ ടി20 ടൂർണമെന്റ് യുഎഇയിൽ ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 11 വരെ നടക്കും. നടുവിനേറ്റ പരിക്ക് കാരണം ടൂർണമെന്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിൽ ബുംറ ഉൾപ്പെട്ടിട്ടില്ല.

സ്റ്റാർ സ്‌പോർട്‌സ് ഷോയായ ‘ഫോളോ ദ ബ്ലൂസ്’ എന്ന പരിപാടിയിൽ ബംഗാറിനോട് ബുംറയുടെ അഭാവത്തിൽ ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ചോദിച്ചു. അദ്ദേഹം പ്രതികരിച്ചു:

“നല്ല യോർക്കറുകൾ എരിയുന്ന , ഡെത്ത് ഓവറുകളിൽ പന്തെറിയാൻ വളരെയധികം നിയന്ത്രണവും മികച്ച കഴിവുമുള്ള ഉള്ള ഒരു നല്ല ഓപ്ഷനാണ് അർഷ്ദീപ്. അതിനാൽ ഡെത്ത് ഓവറുകളിൽ ബുംറയെ അത്രയൊന്നും മിസ് ചെയ്യില്ല, പക്ഷേ ഇന്ത്യൻ ടീമിന് തീർച്ചയായും അദ്ദേഹത്തിന്റെ അഭാവം മധ്യ ഓവറുകളിൽ വലിയ തിരിച്ചടിയാകും.”

തന്റെ വിശ്വസ്ത സീം ബൗളിംഗ് പങ്കാളിയുടെ അഭാവത്തിൽ പുതിയ പന്തിലും ഡെത്ത് ഓവറുകളിലും ഭുവനേശ്വർ കുമാർ കൂടുതൽ ഉത്തരവാദിത്തങ്ങൾ വഹിക്കണമെന്ന് ബംഗാർ ആഗ്രഹിക്കുന്നു. മുൻ ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിശദീകരിച്ചു:

“ഭുവനേശ്വർ കുമാറിന് കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും, അതിനർത്ഥം തുടക്കത്തിൽ രണ്ട് ഓവർ എറിയുകയും പിന്നീട് അവസാന നാല് ഓവറിൽ വീണ്ടും രണ്ട് ഓവർ എറിയുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ ശക്തി. മധ്യ ഓവറുകളിൽ ടീം ബുംറയെ ഉപയോഗിക്കുന്ന ഒരു ഓവറാണ് ഇന്ത്യക്ക് വരൻ പോകുന്ന നഷ്ടം. അവിടെ അവന്റെ അഭാവം തീർച്ചയായും അനുഭവപ്പെടും.”

Read more

ഭുവനേശ്വറിനും അർഷ്ദീപ് സിങ്ങിനും പുറമെ, ഇന്ത്യൻ ടീമിലെ സ്പെഷ്യലിസ്റ്റ് സീമർ അവേഷ് ഖാൻ മാത്രമാണ്. അവർ മൂന്ന് പേസർമാരെയും പ്ലേയിംഗ് ഇലവനിൽ ഇറക്കുമോ അതോ മൂന്നാം സീം ബൗളിംഗ് ഓപ്ഷനായി ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം പോകുമോ എന്നത് രസകരമായിരിക്കും.