വാലിൽ തൂങ്ങി 400 കടന്ന് ഇന്ത്യ, സ്പിൻ കുഴിയിൽ വീഴാതിരിക്കാൻ ബംഗ്ലാദേശ്

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഇന്നിങ്സ് അവസാനിക്കുമ്പോൾ മികച്ച സ്കോർ . സ്‌കോര്‍ ബോര്‍ഡില്‍ 100 തികയും മുമ്പ് മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയ്ക്ക് ഉച്ചഭക്ഷണത്തിന് ശേഷം ഇറങ്ങിയപ്പോല്‍ നാലാം വിക്കറ്റും നഷ്ടമായിരുന്നു. ആ നിലയിൽ നിന്ന് ശ്രേയസ് അയ്യരുടെയും പൂജാരയുടെയും അശ്വിന്റെയും കുൽദീപ് യാദവിന്റെയും മികവിൽ കുതിച്ച ഇന്ത്യ പടുതിയുയർത്തിയത് 404 റൺസ്.

ഇന്നലെ ഒന്നാം ദിനം കളിയവസാനിക്കുമ്പോൾ ക്രീസിൽ ഉണ്ടായിരുന്ന ശ്രേയസ് അയ്യരെ ഇന്ത്യക്ക് തുടക്കം തന്നെ നഷ്ടപ്പെട്ടു . പതിവുപോലെ ഷോട്ട് ബോള് കെണിയിൽ വീണ അയ്യർ നേടിയത് 86 റൺസ്. എന്നാൽ ക്രീസിൽ ഒത്തുചേർന്ന അശ്വിൻ- കുൽദീപ് സഖ്യം ഒരറ്റത്ത് നിലയുറപ്പിച്ചതോടെ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമായി. ഇന്ത്യൻ വാലറ്റത്തെ എളുപ്പത്തിൽ പുറത്താക്കാനെത്തിയ ബംഗ്ലാദേശിനെതിരെ ഇരുവരും പ്രതിരോധം തീർത്തു.

അശ്വിൻ അർദ്ധ സെഞ്ചുറി നേടി പുറത്തായപ്പോൾ കുൽദീപ് യാദവ് 46 റൺസ് നേടി. ഉമേഷ് യാദവിന്റെയും സിറാജിന്റെയും ചില വമ്പൻ ഷോട്ടുകളും കൂടി ആയപ്പോൾ ഇന്ത്യ ആഗ്രഹിച്ച സ്കോറിലേക്ക് രണ്ടാം ദിനമെത്തി.

ബംഗ്ലാദേശിനായി തയ്ജുല്‍ ഇസ്ലാം മെഹിദി ഹസൻ എന്നിവർ നാല് വിക്കറ്റും ഖലില്‍ അഹമ്മദ്, എബഡോട്ട്ഹുസൈൻ എന്നിവർ ഒരോ വിക്കറ്റു വീതവും വീഴ്ത്തി.