പെൺപുലികളുടെ ഇംഗ്ലീഷ് മർദ്ദനം, ലോക കിരീടം ഇന്ത്യൻ മണ്ണിലേക്ക്

ഇന്ത്യൻ പെൺപുലികൾ ആരാധക പ്രതീക്ഷ കാത്തു.  ആരാധകർ ആഗ്രഹിച്ച പോലെ തന്നെ ഈ ടൂർണമെന്റിൽ കളിച്ച മനോഹരമായ ക്രിക്കറ്റിന്റെ പ്രതിഫമായി ഒടുവിൽ ലോകകിരീടം എന്ന സമ്മാനം. വനിതാ അണ്ടർ 19 ലോകകപ്പ് ഫൈനൽ മത്സരത്തിൽ കളിയുടെ എല്ലാ മേഖലയിലും സർവാധിപത്യം നേടിയ ഇന്ത്യൻ വനിതകൾ 7 വിക്കറ്റിനാണ് ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വെറും 68 റൺസിനാണ് പുറത്തായത്.

ഇംഗ്ലണ്ട് ഇന്നിംഗ്സ്

ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ലക്‌ഷ്യം വെച്ച കൂറ്റൻ കോർ എന്ന സ്വപ്നം ഇന്ത്യൻ പുലികൾ തുടക്കത്തിലേ തകർത്തു എന്നുവേണം പറയാൻ. ഇന്നിങ്സിൽ ആകെ രണ്ടുപേർ മാത്രമാണ് രണ്ടക്കം കടന്നത് എണ്ണത്തിലുണ്ട് വിനാശകരമായ ഇന്ത്യൻ ബോളിങ്ങിന്റെ മൂർച്ച മനസിലാക്കാൻ. ടിറ്റാസ് സാധു തന്നെ ആയിരുന്നു കൂടുതൽ അപകടകാരി, വെറും 6 റൺസ് മാത്രം വിട്ടുകൊടുത്ത് താരം 2 വിക്കറ്റ് നേടി ബോളിങ്ങിനെ നയിച്ചപ്പോൾ ആഴ്ച്ച ദേവി, പാർശവി ചോപ്ര എന്നിവരും 2 വിക്കറ്റ് വീഴ്ത്തി. ഷെഫാലി വർമ്മ, സോനം യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി. 19 റൺസെടുത്ത റയാൻ മക്ഡൊണാൾഡാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ.

ഇന്ത്യൻ ഇന്നിങ്സ്

Read more

ചെറിയ സ്കോർ പിന്തുടരുമ്പോൾ അമിതാവേശം കാണിച്ചാൽ പണി കിട്ടുമെന്ന് മനസിലാക്കി തന്നെയാകും ഇന്ത്യൻ ഇന്നിംഗ്സ് കരുതലോടെ ആയിരുന്നു. തുടക്കത്തിൽ തന്നെ ഓപ്പണറുമാരായ ഷഫാലി വർമ്മ (1)5 ശ്വേതാ സെഹ്‌രാത് ( 5) എന്നിവരെ നഷ്ടമായ ശേഷം ക്രീസിൽ ഒത്തുചേർന്ന സൗമ്യ തിവാരി- ഗോങ്ങാടി തൃഷ സഖ്യം ശ്രദ്ധയോടെ കളിച്ചു. ഇതിനിടയിൽ ജയത്തിലേക്ക് വെറും 3 റൺസ് മാത്രം വേണ്ടപ്പോൾ ഗോങ്ങാടി പുറത്തായെങ്കിലും അപ്പോഴേക്കും വിജയാഘോഷം ആരംഭിച്ചിരുന്നു.