ഇന്ത്യന്‍ ടീമില്‍ നാല് പേര്‍ക്ക് കോവിഡ്; ടീമിലേക്ക് അപ്രതീക്ഷിത താരം

വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയായി കോവിഡ്. ഇന്ത്യന്‍ ക്യാമ്പില്‍ ഏഴ് പേര്‍ക്കാണ് ഇതിനോടകം കോവഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നാല് താരങ്ങള്‍ക്കും മൂന്ന് സ്റ്റാഫിനുമാണ് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്.

ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്വാദ്, റിസര്‍വ് താരം നവ്ദീപ് സൈനി എന്നിവരാണ് കോവിഡ് പോസിറ്റീവായ താരങ്ങള്‍. ഫീല്‍ഡിങ് കോച്ച് ടി. ദിലീപ്, സെക്യൂരിറ്റി ലെയ്സണ്‍ ഓഫീസര്‍ ബി. ലോകേഷ്, മസാജ് തെറാപ്പിസ്റ്റ് രാജീവ് കുമാര്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച് സ്റ്റാഫുകള്‍.

ജനുവരി 31, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലായി താരങ്ങള്‍ക്കിടയില്‍ നടത്തിയ ആര്‍.ടി പിസിആര്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇവര്‍ ഐസലേഷനിലാണ്.

Can Mayank Agarwal Be More Than India's Pre-Gill Stop-Gap?

ഇതോടെ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ മായങ്ക് അഗര്‍വാളിനെ ഇന്ത്യ ഉള്‍പ്പെടുത്തി. ആദ്യ ഏകദിനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസമാണ് ടീം അഹമ്മദാബാദിലെത്തിയത്. ഫെബ്രുവരി ആറിനാണ് ആദ്യ ഏകദിനം.