കോഹ്‌ലിയും ശാസ്ത്രിയും ഇടപെട്ടു; സഞ്ജുവിനെ ഒഴിവാക്കി ഇഷാന് അവസരം

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-ശ്രീലങ്ക പരമ്പരയ്ക്ക് തുടക്കമായിരിക്കുകയാണ്. എന്നാല്‍ ആദ്യ ഏകദിനത്തിന് ഇറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം പിടിച്ചില്ല എന്നതാണ് ഏറെ ശ്രദ്ധേയം. സഞ്ജുവിനെ തഴഞ്ഞ് യുവതാരം ഇഷാന്‍ കിഷനെയാണ് ഇന്ത്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും പരിശീലകന്‍ രവി ശാസ്ത്രിയുടേയും ഇടപെടലാണ് സഞ്ജു സാംസണെ പുറത്തിരുത്തുന്നതിലേക്ക് നയിച്ചെതന്നാണ് സൂചന. ടീം തെരഞ്ഞെടുപ്പിന് മുന്‍പ് വിരാട് കോഹ്‌ലിയും രവി ശാസ്ത്രിയും രാഹുല്‍ ദ്രാവിഡും ചര്‍ച്ച നടത്തിയെന്ന് ധവാന്‍ പറഞ്ഞിരുന്നു.

Indian cricket team head coach Shastri on Kohli's captaincy and work ethic

ശാസ്ത്രിയുടെയും കോഹ്‌ലിയുടെയും മനസില്‍ ചില കളിക്കാരുണ്ടെന്നും അവര്‍ക്ക് അവസരം നല്‍കുന്നതിനാണ് പ്രാധാന്യമെന്നും ധവാന്‍ വ്യക്തമാക്കിയിരുന്നു. സഞ്ജു ടീമില്‍ ഇടംനേടാത്ത സാഹചര്യത്തില്‍ ഇഷാന്‍ കിഷനെ പരീക്ഷിക്കാന്‍ ഇരുവരും നിര്‍ദ്ദേശിച്ചെന്ന് അനുമാനിക്കാം.

SL Vs IND: Shikhar Dhawan-led Indian Team Starts Training In Sri Lanka

ഒരു പരമ്പരയില്‍ എല്ലാ കളിക്കാര്‍ക്കും അവസരം നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ധവാന്റെയും ദ്രാവിഡിന്റെയും നിലപാട്. അതിനാല്‍ത്തന്നെ ചില കളിക്കാര്‍ പരമ്പരയില്‍ മുഴുവന്‍ പുറത്തിരിക്കാനാണ് സാധ്യത.