IND vs SA: 'ശ്രേയസ് അയ്യര്‍ ഭൂലോക വഞ്ചകന്‍': വാളെടുത്ത് ആരാധകര്‍

ജനുവരി 3 ന് കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ടെസ്റ്റില്‍, ബാറ്റില്‍ സ്വാധീനം ചെലുത്തുന്നതില്‍ പരാജയപ്പെട്ട ശ്രേയസ് അയ്യരുടെ മറ്റൊരു നിരാശാജനകമായ പ്രകടനത്തിന് ആരാധകര്‍ സാക്ഷ്യം വഹിച്ചു.

ടീ ബ്രേക്കിന് മുമ്പുള്ള അവസാന ഓവറില്‍, ഇടങ്കയ്യന്‍ പേസര്‍ നാന്ദ്രെ ബര്‍ഗറിന്റെ പന്തിലാണ് താരം പുറത്തായത്. രണ്ട് പന്ത് മാത്രം നേരിട്ട ശ്രേയസ് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ഇന്ത്യ അടിത്തറ പാകിയെന്ന അവസ്ഥയില്‍ നില്‍ക്കവെയാണ് ശ്രേയസ് വിക്കറ്റ് വലിച്ചെറിഞ്ഞത്. ഇതോടെ ശ്രേയസിനെതിരേ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. എവേ മത്സരത്തില്‍ ശ്രേയസ് ഇന്ത്യക്ക് ബാധ്യതയാണെന്നാണ് ആരാധകര്‍ പറയുന്നത്.

പ്രോട്ടീസിനെതിരായ ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് അയ്യരുടെ പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം പരാജയമായി അടയാളപ്പെടുത്തി. ആ മത്സരത്തില്‍ ഇന്ത്യ ഇന്നിംഗ്സിനും 32 റണ്‍സിനും തോറ്റ തന്റെ രണ്ട് ഇന്നിംഗ്സുകളിലുമായി 31, ആറ് റണ്‍സ് മാത്രമാണ് നേടാനായത്.

ശ്രേയസിനെ എവേ മത്സരങ്ങളില്‍ പരിഗണിക്കരുതെന്നും ഇന്ത്യയിലെ ഫ്ളാറ്റ് പിച്ചുകളില്‍ മാത്രം തിളങ്ങുന്നവനാണ് ശ്രേയസെന്നുമാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. അജിങ്ക്യ രഹാനെ കളിച്ചിരുന്ന അഞ്ചാം നമ്പറില്‍ ഇന്ത്യ കണ്ടെത്തിയ പകരക്കാരനാണ് ശ്രേയസ്. ക്ലാസിക് താരമാണെങ്കിലും ഷോര്‍ട്ട് ബോളുകള്‍ അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ്.