ജീവന്‍ മരണ പോരാട്ടത്തില്‍ കിവീസിനെ മെരുക്കി ഇന്ത്യന്‍ ബോളര്‍മാര്‍; ഇനി ബാറ്റര്‍മാര്‍ കാക്കണം

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 100 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 99 റണ്‍സ് എടുത്തത്. 19 റണ്‍സെടുത്ത് നായകന്‍ മിച്ചെല്‍ സാറ്റ്‌നറാണ് കിവീസിന്റെ ടോപ് സ്‌കോറര്‍.

ഇന്ത്യയ്ക്കായി ബോളര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അര്‍ഷദീപ് സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തിയ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യ മത്സരത്തില്‍ 21 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് പരമ്പര കൈവിടാതിരിക്കാന്‍ ഇന്നത്തെ മത്സരം വിജയിച്ചേ തീരൂ. അതിനാല്‍ ആദ്യ മത്സരത്തിനിറങ്ങിയ ടീമില്‍ ഒന്നിലേറെ മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയെന്നു തോന്നിയെങ്കിലും അത് ഉണ്ടായില്ല. ഒരേയൊരു മാറ്റമാണ് ഇന്ത്യ ടീമില്‍ വരുത്തിയിരിക്കുന്നത്. അത് ബോളിംഗ് നിരയിലാണ്. ഉമ്രാന്‍ മാലിക്കിനെ പുറത്തിരുത്തി യുസ് വേന്ദ്ര ചഹലിനെ ഇന്ത്യ പ്ലെയിംഗ് ഇലവനിലെത്തിച്ചു.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍(w), രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ(സി), ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം മാവി, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്

ന്യൂസിലന്‍ഡ് പ്ലേയിംഗ് ഇലവന്‍: ഫിന്‍ അലന്‍, ഡെവണ്‍ കോണ്‍വേ(w), മാര്‍ക്ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്സ്, ഡാരില്‍ മിച്ചല്‍, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍(c), ഇഷ് സോധി, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസണ്‍, ബ്ലെയര്‍ ടിക്നര്‍