ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 336 റൺസിനാണ് ആതിഥേയരെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി. നീണ്ട 58 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1). ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയ (161) ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരം. ഇരു ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റ് നേട്ടം നേടിയ ആകാശ് ദീപും കളിയിൽ നിർണായക പ്രകടനം നടത്തി.
മികച്ച പ്രകടനം നടത്തിയ ആകാശ് ദീപും മുഹമ്മദ് സിറാജൂം തന്നെയാകും അഞ്ചാം ദിനം ന്യുബോൾ കൈകാര്യം ചെയ്യുന്നതെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ന്യുബോൾ ഗിൽ പ്രസിദ്ധ് കൃഷ്ണയ്ക്ക് കൈമാറിയത് വൻ വിമർശനങ്ങൾക്ക് കാരണമായി. ഈ തീരുമാനത്തെ എതിർത്ത് രവി ശാസ്ത്രി സംസാരിച്ചു.
Read more
ഈ ഗെയിമില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത, ടീമിലെ ഏറ്റവും സീനിയറായ ബൗളറുമായ മുഹമ്മദ് സിറാജ് പന്തെറിയുന്നില്ലെന്നത് എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു കമന്ററിക്കിടെ ശാസ്ത്രിയുടെ വാക്കുകള്‍. എന്തിരുന്നാലും മത്സരം വിജയിപ്പിച്ച് ഗിൽ തങ്ങളുടെ വിമർശനങ്ങൾക്കുള്ള മറുപടി കൊടുത്തു.