ടെണ്ടുൽക്കർ ആൻഡേഴ്സൺ ട്രോഫിയിലെ നാലാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ അഗ്രസ്സീവ് രീതിയെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ:
” ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ കളി വൈകിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ഇംഗ്ലീഷ് ഓപ്പണര്‍മാരായ സാക്ക് ക്രോളിയെയും ബെന്‍ ഡക്കെറ്റിനെും ഗില്‍ അധിക്ഷപിച്ചിരുന്നു. അദ്ദേഹത്തിന്റെ അഗ്രസീവായ പെരുമാറ്റം ഇംഗ്ലീഷ്ടീമിനെയും ഇതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു”
മുഹമ്മദ് കൈഫ് തുടർന്നു:
Read more
“മാഞ്ചസ്റ്റിറിലെ നാലാം ടെസ്റ്റില്‍ ശുഭ്മന്‍ ഗില്ലിനു നേരെ ക്യാമറ സൂം ചെയ്തപ്പോഴെല്ലാം വളരെ ശാന്തനായാണ് കാണപ്പെട്ടത്. വിരാട് കോലിയെ അനുകരിക്കാന്‍ ശ്രമിച്ചതിലെ തെറ്റ് അവനു മനസ്സിലാവുകയും ചെയ്തു. ശാന്തമായ സ്വന്തം പ്രകൃതത്തെക്കുറിച്ചും ഗില്‍ തിരിച്ചറിഞ്ഞു. അതു പിന്നീട് അവന്റെ ബാറ്റിങിലും പ്രകടമാവുകയും ചെയ്തു” മുഹമ്മദ് കൈഫ് പറഞ്ഞു.







