IND VS ENG: എടാ കൊച്ചുചെറുക്കാ ആ ഒരു കാര്യത്തിൽ കോഹ്ലി തന്നെയാണ് കേമൻ, നീ വിരാടിനെ കണ്ട് പഠിക്കണം: സഞ്ജയ് മഞ്ജരേക്കര്‍

ഇംഗണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു. അഞ്ച് വിക്കറ്റുകൾക്കാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് ഇന്ത്യയായിരുന്നെങ്കിലും രണ്ടാം ഇന്നിങ്സിലെ താരങ്ങളുടെ മോശമായ ബോളിങ് പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെ പരമ്പര ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്.

നായകനായ ആദ്യ ടെസ്റ്റിൽ തന്നെ തോറ്റുകൊണ്ടാണ് യുവ താരം ശുഭ്മന്‍ ഗില്‍ ആരംഭിച്ചത്. മത്സരത്തിൽ താരം വരുത്തിയ പാളിച്ചകൾ ഏതൊക്കെയാണെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍.

സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത് ഇങ്ങനെ:

” റണ്‍ചേസില്‍ ഇംഗ്ലണ്ടിന്റെ സമീപനത്തെ മുന്‍കൂട്ടി കണ്ടതിനു ശേഷം വളരെയധികം ഡിഫന്‍സീവായിട്ടുള്ള ഫീല്‍ഡാണ് ശുഭ്മന്‍ ഗില്‍ ക്രമീകരിച്ചത്. എനിക്കു ഇക്കാര്യത്തിലേക്കു വിരാട് കോഹ്‌ലിയെ കൊണ്ടുവരാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല”

സഞ്ജയ് മഞ്ജരേക്കര്‍ തുടർന്നു:

“എങ്കിലും അത്തരമൊരു സാഹചര്യത്തില്‍ കോഹ്‍ലിയെന്ന ക്യാപ്റ്റനെ കുറിച്ച് സങ്കല്‍പ്പിച്ച് നോക്കൂ. അദ്ദേഹം തീര്‍ച്ചയായും ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ക്കു വേണ്ടി തന്നെയാവും പോവുക” സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.