ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ തോൽവിയുടെ വക്കിൽ ഇന്ത്യ. വെടിക്കെട്ട് പ്രകടനങ്ങളുമായി ബാറ്റ്‌സ്മാന്മാർ നിറഞ്ഞാടിയെങ്കിലും ബോളിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് ആ മികവ് കാട്ടാൻ സാധിക്കാതെ പോയി. ആദ്യ ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 248 റൺസ് നേടിയിരിക്കുകയാണ്. 125 റൺസ് കൂടെ നേടിയാൽ ആദ്യ ടെസ്റ്റ് മത്സരം ഇംഗ്ലണ്ട് സ്വന്തമാക്കും.
ഇംഗ്ലണ്ടിനായി ഓപ്പണിങ് ബാറ്റ്‌സ്മാന്മാരായ സാക്ക് ക്രൗളി 65 റൺസും, ബെൻ ഡാക്കറ്റ് പുറത്താകാതെ 144 റൺസും നേടി മികച്ച പ്രകടനം കാഴ്ച വെക്കുകയാണ്. കൂടാതെ താരത്തിന് മികച്ച പിന്തുണയുമായി ജോ റൂട്ടും 11* നിൽക്കുന്നുണ്ട്.
Read more
എന്നാൽ ഇന്ത്യൻ താരം യശസ്‌വി ജയ്‌സ്വാളിനെതിരെയാണ് ഇപ്പോൾ കൂടുതൽ വിമർശനങ്ങൾ ഉയരുന്നത്. ബെനിന്റെ വിക്കറ്റ് എടുക്കാൻ സാധിക്കുമായിരുന്നു നിർണായക ക്യാച്ച് അവസരം താരം കളഞ്ഞിരിക്കുകയാണ്. കൂടാതെ ആദ്യ ടെസ്റ്റിൽ ഉടനീളമായി താരം വേറെ 3 ക്യാച്ചുകളും പാഴാക്കിയിരുന്നു. ഇതോടെ ഒരു ടെസ്റ്റിൽ തന്നെ 4 ക്യാച്ചുകൾ പാഴാക്കിയ ആദ്യ ഇന്ത്യൻ താരമായി മാറാൻ യശസ്‌വി ജയ്‌സ്വാളിനു സാധിച്ചു.