കോഹ്‌ലി പോയതിനു ശേഷം പിന്നെ ബാക്കിയെല്ലാം ഒരു ഫോര്‍മാലിറ്റി മാത്രമായിരുന്നു, സര്‍വ്വനാശം

Wobble seam… ഈ ബൗളിംഗ് ടെക്നിക് കണ്ടെത്തിയത് തന്നെ അന്‍ഡേഴ്‌സണാണ്. അദ്ദേഹം ഫസ്റ്റ് സെഷനില്‍ അത് മനോഹരമായി വിനയോഗിച്ചു.

സീമില്‍ ടച്ച് ചെയ്യാതെ സീമിന്റെ ഇരുവശത്തേക്കും വിരലുകള്‍ (ചൂണ്ടു വിരലും, നടുവിരലും ) വിടര്‍ത്തി പന്ത് പിടിച്ച്, എറിയുന്ന രീതിയാണിത്. Wrist stable ആയി വെച്ച്, പന്ത് ഇരു വിരലുകളിലൂടെ ഒരു പോലെ roll ചെയ്ത് റിലീസ് ചെയുന്ന ഈ ഡെലിവറി എങ്ങോട്ട് മൂവ് ചെയ്യുമെന്ന കാര്യത്തില്‍ ബൗളര്‍ക്കു പോലും ഉറപ്പുണ്ടാവില്ല, അപ്പോള്‍ ബാറ്റസ്മാന്റെ കാര്യം പറയേണ്ടല്ലോ.

Image

തുടക്കത്തിലെ രണ്ട് ഓവറുകളില്‍ അന്‍ഡേഴ്‌സണെ കൃത്യമായി ജഡ്ജ് ചെയ്ത് ലീവ് ചെയ്യുന്ന കോഹ്‌ലിയെ യാണ് നമ്മള്‍ കണ്ടത്. എന്നാല്‍ പൂജാരയുടെ വിക്കറ്റ് കോഹ്ലിയുടെ ഏകാഗ്രതയ്ക്ക് ഭംഗം വരുത്തി. ഈ അവസരം നന്നായി വിനയോഗിച്ച അന്‍ഡേഴ്‌സണ്‍, wobble seam ബൗളിംങ്ങിലൂടെ കോഹ്‌ലിയിലെ സംശയാലുവിനെ കൂടുതല്‍ കൂടുതല്‍ ഉണര്‍ത്തിക്കൊണ്ടിരുന്നു.

പിച്ച് ചെയ്ത് വരുന്ന പന്ത്, ഉള്ളിലേക്ക് angled ചെയ്യുമോ, അതോ വെളിയിലേക്ക് മൂവ് ചെയ്യുമോ, അതോ straighten ആയി തന്നെ വരുമോ എന്ന് പ്രെഡിക്റ്റ ചെയ്യാനാവാത്ത അവസ്ഥ. ഫലമോ, കോഹ്‌ലി തുടരെ തുടരെ ബീറ്റണാവാന്‍ തുടങ്ങി.
റോബിന്‍സണിനെ രണ്ട് ബൗണ്ടറി അടിച്ച്, അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട കോഹ്‌ലിയില്‍, അന്‍ഡേഴ്‌സണ്‍ ഉണര്‍ത്തിവിട്ട ‘മാടമ്പള്ളിയിലെ ആ സംശയാലു’ അതുപോലെ തന്നെയുണ്ടായിരുന്നു.

Image
അന്‍ഡേഴ്‌സണ്‍ വിതച്ചു.. റോബിന്‍സണ്‍ കൊയ്തു.. outside ഓഫില്‍ വന്ന ലെങ്ത് ഡെലിവറി straighten ആയിരുന്നു, പക്ഷെ ഉള്ളിലേക്ക് angled ചെയ്യുമോ എന്ന സംശയത്തില്‍ കോഹ്‌ലി ബാറ്റ് വെയ്ക്കുന്നു.. The same old story… Falling once again to the offside trap…

കോഹ്ലിപോയതിനു ശേഷം, പിന്നെ ബാക്കിയെല്ലാം ഒരു ഫോര്‍മാലിറ്റി മാത്രമായിരുന്നു.. Hope we will bounce back strongly..