ഇംഗണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. അഞ്ച് വിക്കറ്റുകൾക്കാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് ഇന്ത്യയായിരുന്നെങ്കിലും രണ്ടാം ഇന്നിങ്സിലെ താരങ്ങളുടെ മോശമായ ബോളിങ് പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെ പരമ്പര ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്.
ബോളിങ്ങിൽ മാത്രമല്ല ഫീൽഡിങ്ങിലും ഇന്ത്യൻ താരങ്ങൾ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റുകളും വീഴ്ത്താൻ അവസരം ലഭിച്ചിട്ടും ഇന്ത്യക്ക് അത് ഉപയോഗിക്കാൻ സാധിച്ചില്ല. അതിൽ ഏറ്റവും കൂടുതൽ വിമർശനം നേരിടുന്നത് യശസ്‌വി ജയ്‌സ്വാളിനാണ്. ആദ്യ ടെസ്റ്റ് മത്സരത്തിൽ ഉടനീളമായി താരം നാല് ക്യാച്ച് അവസരങ്ങളാണ് പാഴാക്കിയത്.
Read more
മത്സരം തോൽക്കാനുള്ള കാരണം എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ഫീൽഡിങ്ങിലെ പിഴവുകളും വാലറ്റം കാര്യമായി ബാറ്റിങ്ങിൽ സംഭാവന ചെയ്യാത്തതും തോൽവിക്ക് കാരണമായെന്ന് ഗിൽ പറഞ്ഞു. എന്നാൽ ആദ്യ ടെസ്റ്റെന്ന നിലയിലും യുവനിരയുടെ സംഘമെന്ന നിലയിലും ഒട്ടേറെ കാര്യങ്ങളിൽ മികവ് പുലർത്തിയത് സന്തോഷം തരുന്നുവെന്നും അടുത്ത മത്സരത്തിൽ തിരിച്ചുവരുമെന്നും ഗിൽ കൂട്ടിച്ചേർത്തു.