വരാനിരിക്കുന്ന ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായുള്ള ഇന്ത്യ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്കിനെ ബാറ്റിംഗ് കള്‍സട്ടന്റായി നിയോഗിച്ച് ആരാധകരെ ഞെട്ടിച്ച് ഇംഗ്ലണ്ട്. ഇന്ത്യ എക്കെതിരായ പരമ്പരയിലെ ആദ്യ ഒമ്പത് ദിവസങ്ങളിലായിരിക്കും ദിനേശ് കാര്‍ത്തിക്ക് ഇംഗ്ലണ്ട് എ ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുക.
ആദ്യ ടെസ്റ്റിന് മുമ്പുള്ള തയ്യാറെടുപ്പുകള്‍ക്കായി ദിനേശ് കാര്‍ത്തിക് ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നത് അതിശയകരമാണ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കളിച്ചതിന്റെ എല്ലാ അനുഭവവും ഉള്ളതിനാല്‍ കളിക്കാര്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് ആസ്വദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്- ഇംഗ്ലണ്ട് മെന്‍സ് പെര്‍ഫോമന്‍സ് ഡയറക്ടര്‍ മോ ബോബാറ്റ് പറഞ്ഞു.
നീല്‍ കില്ലീന്‍ ഇംഗ്ലണ്ട് ലയണ്‍സിന്റെ പരിശീലകനാകും. ഇന്ത്യ എയ്ക്കെതിരെ അഹമ്മദാബാദില്‍ സന്ദര്‍ശകര്‍ മൂന്ന് ചതുര്‍ദിന മത്സരങ്ങള്‍ കളിക്കും. ഇയാന്‍ ബെല്‍, ഗ്രെയിം സ്വാന്‍ എന്നിവരും പരിശീലകരായി ടീമിനൊപ്പം ഉണ്ടാകും.
ഇംഗ്ലണ്ട് ലയണ്‍സ് കോച്ചിംഗ് ടീം
നീല്‍ കില്ലീന്‍ – ഹെഡ് കോച്ച്
റിച്ചാര്‍ഡ് ഡോസണ്‍ – അസിസ്റ്റന്റ് കോച്ച് (ജനുവരി 10 മുതല്‍ 19 വരെ)
കാള്‍ ഹോപ്കിന്‍സണ്‍ – അസിസ്റ്റന്റ് കോച്ച്
ഇയാന്‍ ബെല്‍ – ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് (ജനുവരി 18 മുതല്‍)
ദിനേശ് കാര്‍ത്തിക് – ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് (ജനുവരി 10-18)
Read more
ഗ്രേം സ്വാന്‍ – ഉപദേഷ്ടാവ്