അവനെ വിശ്വസിക്കണം, കോഹ്‌ലിയെ ഉപദേശിച്ച് ഇതിഹാസം

ലോര്‍ഡ്സ് ടെസ്റ്റിനിടെ ഇന്ത്യയുടെ ഡിആര്‍എസ് (ഡിസിഷന്‍ റിവ്യൂ സിസ്റ്റം) തീരുമാനങ്ങള്‍ തുടരെ പിഴച്ചിരുന്നു. പേസര്‍ മുഹമ്മദ് സിറാജിന്റെ വാക്കു കേട്ട് ക്യാപ്റ്റന്‍ വിരാട് കോഹ്ലി രണ്ട് തവണ ഡിആര്‍എസിനുപോയപ്പോഴും പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ തീരുമാനം പുനപ്പരിശോധിക്കുന്ന കാര്യത്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ വിശ്വസിക്കണമെന്ന ഉപദേശമാണ് കോഹ്ലിക്ക് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ നല്‍കുന്നത്.

എല്ലാ ബോളര്‍മാരും തന്റെ പന്തില്‍ ബാറ്റ്സ്മാന്‍ ഔട്ടാണെന്ന് കരുതും. അതിനാല്‍ ഡിആര്‍എസിനു പോകണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് വിക്കറ്റ് കീപ്പര്‍ ആയിരക്കണമെന്നതാണ് എന്റെ അഭിപ്രായം. അതുപൊലെ എല്‍ബിഡബ്ല്യു വിധിക്കുമ്പോള്‍ താന്‍ ഔട്ടായെന്ന് ബാറ്റ്സ്മാനും കരുതും. ലോര്‍ഡ്സില്‍ ഇന്ത്യയുടെ ആദ്യത്തെ അപ്പീല്‍ വലിയ കുഴപ്പമില്ലായിരുന്നു. എന്നാല്‍ രണ്ടാം അപ്പീല്‍ അങ്ങനെയല്ല. ഡിആര്‍എസ് എടുക്കരുതെന്ന് ഋഷഭ് വീണ്ടും വീണ്ടും ആവശ്യപ്പെടുന്നത് കണ്ടു. എന്നാല്‍ അവസാന നിമിഷം കോഹ്ലി ഡിആര്‍എസിനുപോയി- ഗവാസ്‌കര്‍ പറഞ്ഞു.

Playing it Gavaskar's way: The Little Master's 12 commandments for cricket

ഡിആര്‍എസ് എടുക്കുമ്പോള്‍ മത്സരസാഹചര്യവും ബാറ്റ്സ്മാന്‍ ആരെന്നതും കണക്കിലെടുക്കണം. റൂട്ടിനെതിരെ ഡിആര്‍എസ് പോയതില്‍ പ്രശ്നമില്ല. റൂട്ടിനെ വീഴ്ത്തിയാല്‍ ഇംഗ്ലണ്ടിനെ വേഗത്തില്‍ എറിഞ്ഞിടാമെന്ന ചിന്തയിലാവും കോഹ്ലി അങ്ങനെ ചെയ്തതെന്നും ഗവാസ്‌കര്‍ വിലയിരുത്തി. ലോര്‍ഡ്സ് ടെസ്റ്റില്‍ സിറാജിന്റെ ഓവറുകളില്‍ റൂട്ടിനെതിരായ രണ്ട് ഡിആര്‍എസുകളാണ് നിരാകരിക്കപ്പെട്ടത്.