ഇന്ത്യ മനസ്സില്‍ കണ്ടത് ഇംഗ്ലണ്ട് മാനത്ത് കണ്ടു; നേരിടാന്‍ തയ്യാറെന്ന് റൂട്ട്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരം വ്യാഴാഴ്ച ഓവലില്‍ ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓരോന്നു വീതം മത്സരങ്ങള്‍ വീതം ജയിച്ച് ഇരുടീമും സമനില പാലിക്കുന്നതിനാല്‍ നാലാം ടെസ്റ്റ് ഏറെ നിര്‍ണായകമാണ്. മത്സരത്തില്‍ ഇന്ത്യ സീനിയര്‍ സ്പിന്നര്‍ അശ്വിനെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

അശ്വിനെ നേരിടാന്‍ ഇംഗ്ലണ്ട് തയാറെടുത്തു കഴിഞ്ഞതായി ക്യാപ്റ്റന്‍ ജോ റൂട്ട് പറഞ്ഞു. ‘അശ്വിന്‍ ലോകോത്തര താരമാണ്. അതു തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ബോളിംഗ് റെക്കോര്‍ഡുകള്‍. ബോളുകൊണ്ടും ബാറ്റുകൊണ്ടും അപകടകാരിയാണ് അദ്ദേഹം. അശ്വിന്റെ വെല്ലുവിളിയെ ചെറുക്കാന്‍ ഞങ്ങള്‍ തയാറായി കഴിഞ്ഞു’ റൂട്ട് പറഞ്ഞു.

The Ashwin-Jadeja Dilemma That Isn't Really One At All

ലണ്ടനില്‍ നാളെ ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ അശ്വിനെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കെയാണ് ഇംഗ്ലീഷ് ക്യാപ്റ്റന്റെ പ്രതികരണം. രവീന്ദ്ര ജഡേജയ്ക്ക് പകരം ആര്‍.അശ്വിനെയും ഇഷാന്ത് ശര്‍മ്മയ്ക്ക് പകരം ശര്‍ദുല്‍ താക്കൂറിനെയും ടീമിലുള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.