ഇംഗ്ലണ്ട് പതിവ് അഭ്യാസം ഇറക്കിയാല്‍ രണ്ട് ദിവസം കൊണ്ട് കളി തീര്‍ക്കും; മുന്നറിയിപ്പുമായി സിറാജ്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഇന്ന് ആരംഭിക്കാനിരിക്കെ ഇംഗ്ലണ്ട് നിരയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഇംഗ്ലണ്ട് ബാസ്ബോള്‍ ശൈലിയുമായി വന്നാല്‍ രണ്ട് ദിവസംകൊണ്ട് കളിതീര്‍ക്കുമെന്ന് താരം മുന്നറിയിപ്പ് നല്‍കി. അതിന്റെ കാരണവും സിറാജ് വ്യക്തമാക്കി.

ഇന്ത്യയുടെ സാഹചര്യത്തില്‍ ഇംഗ്ലണ്ട് ബാസ്ബോള്‍ ശൈലി പരീക്ഷിച്ചാല്‍ മത്സരം 1.5-2 ദിവസത്തിനുള്ളില്‍ അവസാനിക്കുമെന്നാണ് കരുതുന്നത്. കാരണം ഇന്ത്യയിലെ സ്പിന്‍ പിച്ചില്‍ ആക്രമണമെന്നത് എളുപ്പമുള്ള കാര്യമല്ല. ചിലപ്പോള്‍ ടേണ്‍ ചെയ്യുകയും ചിലപ്പോള്‍ പന്ത് നേരെയെത്തുകയും ചെയ്യും. ഇംഗ്ലണ്ട് ഇവിടെ ബാസ്ബോള്‍ ക്രിക്കറ്റ് കളിച്ചാല്‍ ഇന്ത്യക്കത് ഗുണം ചെയ്യും- സിറാജ് പറഞ്ഞു.

സ്പിന്‍ കെണിയൊരുക്കാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ ബാസ്ബോള്‍ ശൈലിയില്‍ തിരിച്ചടി നല്‍കാനാണ് ഇംഗ്ലണ്ട് പദ്ധതിയിടുന്നത്. പ്ലേയിംഗ് ഇലവനെ ഇതിനോടകം പ്രഖ്യാപിച്ച ഇംഗ്ലണ്ട് നാല് സ്പിന്നര്‍മാരുമായാണ് ഇറങ്ങുന്നത്.

Read more

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍:  സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, ബെന്‍ ഫോക്സ്, റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്ലി, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്.