ഒരറ്റത്ത് രോഹിത് ശർമ്മ നന്നായി കളിക്കുമ്പോൾ വിരാട് കോഹ്‌ലിയുടെ ഭാഗത്ത് നിന്നും അത്തരമൊരു ഇന്നിംഗ്സ് ആരധകർ പ്രതീക്ഷിക്കുന്നു. എന്നാൽ ഹിറ്റ്മാൻ ഓൺ ആയപ്പോൾ റൺ മെഷീൻ ഓഫ് ആയെന്ന് പറയുന്നത് പോലെ കോഹ്‌ലി നിരാശപെടുത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിന് എതിരായ രണ്ടാം മത്സരത്തിൽ ആണ് 5 റൺ മാത്രമെടുത്ത് കോഹ്‌ലി മടങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 305 റൺ പിന്തുടർന്ന ഇന്ത്യക്കായി ഗില്- രോഹിത് സഖ്യം സ്വപ്ന തുടക്കം നൽകി. ഫോമിന്റെ പരിസരത്ത് പോലും കുറച്ചുനാളുകളായി ഇല്ലാത്ത രോഹിത് തകർപ്പൻ ബാറ്റിംഗാണ് ഇന്ന് കാഴ്ചവെച്ചത്. ഗില്ലിനെ കാഴ്ചക്കാരനാക്കി രോഹിത് ഇന്ത്യ ബാറ്റിംഗ് വിരുന്ന് കാഴ്ചവെച്ചു. ഗില്ലും മോശമാക്കിയില്ല. താരം ഇന്നും അർദ്ധ സെഞ്ച്വറി നേടി 60 റൺ നേടിയാണ് മടങ്ങിയത്. അതിനിടയിൽ രോഹിത് തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി മുന്നേറിയിരുന്നു.
ഗിൽ പോയപ്പോൾ പകരമെത്തിയ കോഹ്‌ലി രോഹിതുമൊത്ത് മനോഹര കൂട്ടുകെട്ട് ഉണ്ടാക്കുമെന്ന് ആരാധകർ കരുതിയെങ്കിലും അത് ഉണ്ടായില്ല. വെറും 5 റൺ മാത്രമെടുത്ത താരത്തെ ആദിൽ റഷീദ് മടക്കുക ആയിരുന്നു. കീപ്പർ ക്യാച്ചിന് ഒടുവിൽ കോഹ്‌ലി മടങ്ങുമ്പോൾ അതുവരെ ആനന്ദിച്ചു നിന്ന സ്റ്റേഡിയം നിശബ്ദമായി.
Read more
എന്തായാലും കോഹ്‌ലി നിരാശപ്പെടുത്തി എങ്കിലും ഹിറ്റ്മാൻ ഏറെ നാളുകൾക്ക് ശേഷം ഫോമിലേക്ക് മടങ്ങി എത്തി എന്നത് ഇന്ത്യക്ക് ആവേശ വാർത്ത തന്നെയാണ്.