IND vs ENG: രണ്ടാം ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, സൂപ്പര്‍ താരം തിരിച്ചെത്തി

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. പരിക്കേറ്റ ജാക്ക് ലീച്ചിന് പകരം ഷൊയ്ബ് ബഷീര്‍ തന്റെ ആദ്യ ടെസ്റ്റ് കളിക്കും. ഹൈദരാബാദില്‍ കളിച്ച മാര്‍ക്ക് വുഡിനെ ഒഴിവാക്കിയ സന്ദര്‍ശകര്‍ ജെയിംസ് ആന്‍ഡേഴ്‌സണെ ടീമിലെത്തിച്ചു.

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവന്‍

സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (സി), ബെന്‍ ഫോക്‌സ്, റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്‌ലി, ഷോയിബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

മറുവശത്ത്, കെഎല്‍ രാഹുലിനും രവീന്ദ്ര ജഡേജയ്ക്കും പരിക്കേറ്റതിനെത്തുടര്‍ന്ന് ഇന്ത്യയും ടീമില്‍ മാറ്റങ്ങള്‍ ഉറപ്പാണ്. ഒരു ബാറ്റിംഗ് സ്ലോട്ടിലേക്കായി രജത് പാട്ടിദാറും സര്‍ഫറാസ് ഖാനും മത്സരത്തിലാണ്. കുല്‍ദീപ് യാദവ് വരാനിരിക്കുന്ന ടെസ്റ്റില്‍ കളിക്കുമെന്ന് ഉറപ്പാണ്.