ഇതേത് ഇന്ത്യ..!!, തോല്‍വികളുടെ ഭാരം ഒറ്റ മത്സരത്തിലൂടെ ഇറക്കിവെച്ചിരിക്കുന്നു!

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 410 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ. ഇന്ത്യന്‍ യുവ ഓപ്പണര്‍ ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ച്വറിയുടെയും വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെയും മികവിലാണ് ഇന്ത്യ കുറ്റന്‍ വിജയലക്ഷ്യം ആതിഥേയര്‍ക്ക് മുന്നില്‍ വെച്ചത്.

പരമ്പര കൈവിട്ടതിന്റെ കടം ഒറ്റ മത്സരത്തിലൂടെ വീട്ടുന്ന ഇന്ത്യന്‍ ബാറ്റിംഗ് നിരയെയാണ് ക്രീസില്‍ കാണാനായത്. 131 ബോളില്‍ 10 സിക്സും 24 ഫോറും സഹിതം ഇഷാന്‍ 210 റണ്‍സ് അടിച്ചെടുത്തു. 91 ബോളുകള്‍ നേരിട്ട കോഹ്ലി രണ്ട് സിക്സിന്റെയും 11 ഫോറിന്റെയും അകമ്പടിയില്‍ 113 റണ്‍സെടുത്തു.

ഇഷാന്‍-കോഹ്‌ലി സഖ്യം 290 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. വാഷിംഗ്ടണ്‍ സുന്ദര്‍ 27 ബോളില്‍ 37 റണ്‍സെടുത്ത് സ്‌കോര്‍ ബോര്‍ഡിന് വേഗം കൂട്ടി. അക്‌സര്‍ പട്ടേല്‍ 20 റണ്‍സെടുത്തു. നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 409 റണ്‍സ് അടിച്ചെടുത്തത്.

Read more

ബംഗ്ലാദേശിനായി  തസ്‌കിന്‍ അഹമ്മദ്, ഇബാദോട്ട് ഹൊസൈന്‍, ഷക്കീബ് അല്‍ ഹസന്‍ എന്നിവര് രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുസ്തഫിസുര്‍ റഹ്മാന്‍, മെഹിദി ഹസന്‍ മിറാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.