ഏകദിന ശൈലിയില്‍ വീശ്, പക്ഷേ പന്തിന് രക്ഷകന്റെ കുപ്പായം അണിയാനായില്ല; ഇന്ത്യന്‍ നില വീണ്ടും പരുങ്ങലില്‍

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 100 തികയും മുമ്പ് മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയ്ക്ക് ഉച്ചഭക്ഷണത്തിന് ശേഷം ഇറങ്ങിയപ്പോല്‍ നാലാം വിക്കറ്റും നഷ്ടമായി. നായകന്‍ കെ.എല്‍ രാഹുല്‍ (22), ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (20), സൂപ്പര്‍ താരം വിരാട് കോഹ്ലി (1) എന്നിവരുടെ വിക്കറ്റുകളാണ് ഉച്ചഭക്ഷണത്തിന് മുമ്പ് ഇന്ത്യയ്ക്ക് നഷ്ടമായത്.

പിന്നാലെ ക്രീസിലെത്തിയ ഋഷഭ് പന്ത് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ആ പ്രതീക്ഷ ഉച്ചഭക്ഷണത്തിന് ശേഷം കളിതുടങ്ങിയപ്പോള്‍ അവസാനിച്ചു. അര്‍ദ്ധ സെഞ്ച്വറിയ്ക്ക് നാല് റണ്‍സകളെ പന്ത് പോരാട്ടം അവസാനിപ്പിച്ചു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പന്ത് 45 ബോളില്‍ രണ്ട് സിക്‌സിന്റെയും ആറ് ഫോറിന്റെയും അകമ്പടിയില്‍ 46 റണ്‍സെടുത്തു.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാലിന്  റണ്‍സെന്ന നിലയിലാണ്. 29* റണ്‍സെടുത്ത് ചേതേശ്വര്‍ പുജാരയും 10* റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍. ബംഗ്ലാദേശിനായി തയ്ജുല്‍ ഇസ്ലാം രണ്ട് വിക്കറ്റും ഖലില്‍ അഹമ്മദ്, മെഹ്ദി അഹമ്മദ് എന്നിവര്‍ ഒരോ വിക്കറ്റു വീതവും വീഴ്ത്തി.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ കെ.എല്‍ രാഹുല്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് സ്പിന്നര്‍മാരെ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്നര്‍മാര്‍.

പേസര്‍മാരായി ഉമേഷ് യാദവും മുഹമ്മദ് സിറാജും ടീമിലിടം നേടി. ഇടവേളക്ക് ശേഷം ടീമിലേക്ക് വിളിയെത്തിയ ജയദേവ് ഉനദ്ഘട്ടിന് ടീമില്‍ ഇടംനല്‍കിയില്ല.

ഇന്ത്യ ഇലവന്‍- കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ആര്‍. അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

ബംഗ്ലാദേശ് ഇലവന്‍- സക്കീര്‍ ഹസന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, യാസിര്‍ അലി, മുഷ്ഫിഖര്‍ റഹിം, ഷക്കീബ് അല്‍ ഹസന്‍, ലിറ്റന്‍ ദാസ്, നൂറുല്‍ ഹസന്‍, മെഹതി ഹസന്‍ മിറാസ്, തയ്ജുല്‍ ഇസ്ലാം, ഖലീദ് അഹമ്മദ്, ഇബാദത്ത് ഹൊസൈന്‍.