പതിവ് തെറ്റിക്കാതെ ടോസ്; മാറ്റത്തിന് തയ്യാറാകാതെ രോഹിത്, ഓസീസ് നിരയില്‍ വെടിക്കെട്ട് താരം

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ജേതാക്കളെ തീരുമാനിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് ചെന്നൈയില്‍ നടക്കും. മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുത്തു. പരമ്പര 1-1 സമനിലയില്‍ നില്‍ക്കെ ഇന്നതെ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം ഓസീസ് ടീമില്‍ ഒരുമാറ്റം വരുത്തിയിട്ടുണ്ട്. കാമറൂണ്‍ ഗ്രീന്‍ പുറത്തായപ്പോള്‍ ഡേവിഡ് വാര്‍ണര്‍ ടീമിലേക്ക് തിരിച്ചെത്തി.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

Read more

ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവന്‍: ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, മാര്‍നസ് ലാബുഷാഗ്നെ, അലക്‌സ് കാരി, മിച്ചല്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ്, സീന്‍ ആബട്ട്, നഥാന്‍ എല്ലിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാമ്പ.