ആദ്യമത്സരത്തിൽ തന്നെ ധോണിയും ഹാർദിക്കും നേർക്കുനേർ, ആരാധകർ കാത്തിരുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിന്റെ തfയതികൾ വന്നതോടെ പോര് തുടങ്ങി ആരാധകർ; ഐ.പി.എൽ മത്സര തിയതികൾ പുറത്ത്

ഐപിഎൽ 2023 ലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. മാർച്ച 31 നാണ് പോരാട്ടം. നിലവിലെ ചാമ്പ്യന്മാരാണ് ഹാർദിക്കിന്റെ ഗുജറാത്തെങ്കിൽ അവസാന സ്ഥാനങ്ങളിലാണ് ധോണിയും കൂട്ടരും പോരട്ടം അവസാനിപ്പിച്ചത്.

ധോണിയുടെ അവസാനം ഐപിഎൽ ആയതിനാൽ തന്നെ ഏറ്റവും മികച്ച പോരാട്ടം തന്നെ കാഴ്ചവെച്ച് ദിനിക്ക് ഏറ്റവും മികച്ച യാത്രയപ്പ് നൽകാനാണ് ചെന്നൈ ശ്രമിക്കുക. ആദ്യ സീസണിൽ വെറും ഭാഗ്യം കൊണ്ടല്ല തങ്ങൾ ജയിച്ചതെന്ന് ഹാർദിക്കിനും കൂട്ടർക്കും തെളിയിക്കേണ്ടതുണ്ട്.

ആരാധകർ കാത്തിരുന്ന എൽ ക്ലാസികോ മുംബൈ-ചെന്നൈ പോരാട്ടം ഏപ്രിൽ 8 നായിരിക്കും നടക്കുക.