ബുംറ ഇല്ലാത്ത സ്ഥിതിക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ വജ്രായുധം സിറാജ് തന്നെ, ഷമി സിറാജ് കൂട്ടുകെട്ടിനെ ഓസ്ട്രേലിയ ശരിക്കും ഭയക്കും

ജസ്പ്രീത് ബുംറ

ഇന്ത്യയുടെ വജ്രായുധം ബുമ്ര ഒരു ഇന്റർനാഷണൽ മത്സരം കളിച്ചിട്ട് 7 മാസങ്ങൾ കഴിഞ്ഞു.. ഒരു ടെസ്റ്റ്‌, ഏകദിന മത്സരം കളിച്ചിട്ട് ഒരു വർഷം ആകാറാകുന്നു. ഇനി ഒരു തിരിച്ചു വരവ് ഉടനെ ഉണ്ടാകുമോ എന്ന് പോലുമറിയില്ല. വന്നാൽ തന്നെ പഴയപോലെ എഫക്റ്റീവ് ആകുമോ എന്നും അറിയില്ല… ക്രിക്കറ്റിൽ ഒരു ലോങ്ങ്‌ കരിയർ വേണമെന്നുണ്ടെങ്കിൽ ബുമ്രയുടെ ആക്ഷൻ മാറ്റം വരുത്തുന്നതാകും നല്ലത്, അങ്ങനെ ചെയ്‌താൽ പിന്നീട് പഴയ ബുംറയുടെ നിഴൽ മാത്രമാകും എന്നാണ് ഞാൻ കരുതുന്നത.

ആക്ഷൻ ചേഞ്ച്‌ ചെയ്തില്ലെങ്കിൽ അദ്ദേഹത്തിന്റെ കരിയർ എങ്ങും എത്താതെ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരും,ക്രിക്കറ്റ്‌ പണ്ഡിതന്മാർ പണ്ടേ പറഞ്ഞിട്ടുള്ളതാണ് ഈ ആക്ഷൻ വെച്ച് 3 ഫോർമാറ്റിലും അധികം നാൾ ബുമ്രയ്ക്ക് കളിക്കാൻ കഴിയില്ലെന്ന്. പക്ഷെ ആരോട് പറയാൻ ആര് കേൾക്കാൻ, നിങ്ങൾ മലിംഗയെ നോക്കു, ഏകദിനത്തിലും t20 ലും മാത്രമാണ് അദ്ദേഹം പ്രാധാന്യം കൊടുത്തത് അത് കൊണ്ട് നാഷണൽ ടീമിൽ 16 വർഷം കളിക്കാൻ കഴിഞ്ഞു.

മുഹമ്മദ് സിറാജ്

പരിക്കിന്റെ പിടിയിൽ നിന്നും മോചിതനാകാതെ ബുംറനിൽക്കുമ്പോൾ ഇന്ത്യയുടെ ആയുധ പുരയിൽ മറ്റൊരു വജ്രായുധം മൂർച്ച കൂട്ടി എടുത്തു. ബുംറയുടെ പരിക്ക് ഏറ്റവും കൂടുതൽ അനുഗ്രഹം ആയത് സിറാജിനാണ്… ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഇത്രയും അവസരങ്ങൾ സിറാജിനെ തേടി എത്തില്ലായിരുന്നു. ഒരിക്കലും ബുമ്രയും സിറാജും താരതമ്യം ചെയ്യാൻ കഴിയില്ലെങ്കിൽ പോലും സിറാജിന്റെ കഴിവിനെ, കളിയോടുള്ള സമീപനം ആത്മാർത്ഥ ഒക്കെ അംഗീകരിച്ചേ മതിയാകുകയുള്ളു.

വരുന്ന ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിൽ ഓസ്ട്രേലിയ ഏറ്റവും അതികം ഭയക്കേണ്ടതും സിറാജിനെ തന്നെ,,
ബുമ്രയുടെ ആഭാവത്തിൽ സിറാജ് ആയിരിക്കും ഇന്ത്യൻ പേസ് അറ്റാക്ക് നയിക്കുക കൂടെ ഷമിയും കൂടി ചേരുമ്പോൾ ഇന്ത്യൻ പേസ് നിര കൂടുതൽ അപകടകാരികൾ ആകും.

എഴുത്ത് : ശരൺ വിഷ്ണു

കടപ്പാട് : മലയാളി ക്രിക്കറ്റ് സോൺ