ഇന്ത്യയ്‌ക്ക് എതിരെ ഇനിയൊരു ജയം പാകിസ്ഥാന് ബുദ്ധിമുട്ടാണ്; കാരണം പറഞ്ഞ് പാക് സ്പിന്നര്‍ ഇമാദ് വസീം

ടി20 ലോക കപ്പില്‍ ഇന്ത്യക്കെതിരെ വലിയൊരു വിജയം നേടിയെടുക്കാന്‍ പാകിസ്ഥാനു കഴിഞ്ഞെങ്കിലും അത് ഇനി ആവര്‍ത്തിക്കുകയെന്നത് കടുപ്പമാണെന്ന് പാക് സ്പിന്നര്‍ ഇമാദ് വസീം. പാക്സ്ഥാന്‍ ടീമിന്റെ മുഴുവന്‍ കരുത്തുമാണ് അന്ന് ഇന്ത്യയ്‌ക്കെതിരെ കണ്ടതെന്നും എന്നാല്‍ ഇന്ത്യയ്ക്ക് അന്ന് മോശം ദിവസാമായിരുന്നെന്നും വസീം പറഞ്ഞു.

‘ഇന്ത്യക്കെതിരെ വിജയിക്കുന്നത് എല്ലായ്പ്പോഴും നല്ല അനുഭവമാണ്. പാകിസ്ഥാന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും പ്രത്യേക നിമിങ്ങളാണ് ഇതു സമ്മാനിക്കുന്നത്. ഇന്ത്യക്കെതിരായ കഴിഞ്ഞ മല്‍സരം ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു. മല്‍സരഫലം ഞങ്ങളെ സംബന്ധിച്ച് പെര്‍ഫെക്ടുമായിരുന്നു. മല്‍സരത്തില്‍ ഞങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. പക്ഷെ ഇന്ത്യക്കെതിരേ ടി20 ലോക കപ്പില്‍ കളിക്കുകയെന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണ്. എനിക്കു ഈ മല്‍സരത്തില്‍ അവസരം നല്‍കിയതിനു നന്ദി.’

Live match blog - India vs Pakistan 16th Match, Group 2 2021/22 - Cricket Insights | ESPNcricinfo.com

‘അന്നത്തെ പോരാട്ടത്തില്‍ പാകിസ്ഥാന്‍ ടീം തൊട്ടതെല്ലാം പൊന്നായി മാറിയതു പോലെയായിരുന്നു എനിക്ക് അനുഭവപ്പെട്ടത്. പിഴവുകളൊന്നും ടീം വരുത്തിയില്ല. ഇന്ത്യ വളരെ മികച്ച ടീമാണ്. പക്ഷെ അന്നത്തെ ദിവസം അവരെ നിഷ്പ്രഭരാക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. ഈ മല്‍സരത്തില്‍ ആശ്ചര്യപ്പെടുത്തുന്ന തരത്തിലായിരുന്നു പാകിസ്ഥാന്‍ കളിച്ചത്. പാക് ടീമിനെ സംബന്ധിച്ച് ഒരു കംപ്ലീറ്റ് പെര്‍ഫോമന്‍സായിരുന്നു അതെന്നു പറയാന്‍ കഴിയും. അതിനാല്‍ തന്നെ അന്നു ഞങ്ങള്‍ നേടിയതു പോലെയൊരു വിജയം ഇനി ഭാവിയില്‍ ഇന്ത്യക്കെതിരേ ആവര്‍ത്തിക്കുകയെന്നത് വളരെ ബുദ്ധിമുട്ടായിരിക്കും’ ഇമാദ് വസീം പറഞ്ഞു.

Imran Khan hails 'brilliant performances' as Pakistan record 1st-ever World Cup win over India - Sports News

യുഎഇയില്‍ വെച്ചു നടന്ന ടി20 ലോക കപ്പില്‍ വിരാട് കോഹ്‌ലിയുടെ കീഴിലായിരുന്നു ഇന്ത്യ ഇറങ്ങിയത്. പക്ഷെ, ലോക കപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി പാകിസ്ഥാനു മുന്നില്‍ ഇന്ത്യക്കു മുട്ടുമടക്കേണ്ടി വന്നു. അതിനു മുമ്പ് ഏകദിന, ടി20 ലോക കപ്പുകളിലായി 12 തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.