അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇനി കളിക്കണമെങ്കിൽ വിശ്രമം എടുക്കുക, കോഹ്‌ലിയുടെ അവസ്ഥ കണ്ട് തളർന്ന് ശാസ്ത്രി

ഐപിഎല്ലിലും ഫോം കണ്ടെത്താനാവാതെ വലയുകയാണ് കോഹ്ലി. ബാംഗ്ലൂരിന്റെ സീസണിലെ ആദ്യ ഒമ്പത് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഐപിഎല്‍ ചരിത്രത്തിലെ തന്റെ ഏറ്റവും മോശം പ്രകടനമാണ് കോഹ്ലിയില്‍ നിന്ന് വന്നിരിക്കുന്നത്. വെറും 128 റൺസാണ് സൂപ്പർ താരത്തിന് ഇതുവരെ നേടാൻ സാധിച്ചത്. 2009 സീസണ് ശേഷം ഇത്രയും മോശം അവസ്ഥയിലൂടെ കോഹ്ലി കടന്നുപോകുന്നത് ഇതാദ്യം. ഇപ്പോഴിതാ തന്റെ ഇഷ്ട കളിക്കാരന്റെ മോശം അവസ്ഥയിൽ ഉപദേശവുമായി വന്നിരിക്കുകയാണ് രവി ശാസ്ത്രി.

“അവൻ നോൺ-സ്റ്റോപ്പ് ക്രിക്കറ്റ് കളിക്കുന്നതിനാലും എല്ലാ ഫോർമാറ്റുകളിലും ഒരുവേള നായകൻ ആയിരുന്ന താരം കൂടിയായിരുന്നു എന്നും ഓർക്കണം. ഒരു ഇടവേള അദ്ദേഹത്തിന് അനുയോജ്യമാണെന്ന് ഞാൻ കരുതുന്നു. ഒരു ഇടവേള എടുക്കുന്നത് അവന് വളരെ നല്ലതാണ് . നിങ്ങൾ എല്ലാം ബാലൻസ് ചെയ്യണം, അതിനാൽ ഈ വിശ്രമം വളരെ അത്യാവശ്യമാണ്. അന്താരാഷ്ട്ര കരിയറിൽ 5 -6 വര്ഷം കോഹ്‌ലിക്ക് ബാക്കിയുണ്ട്, അത് അങ്ങനെ തന്നെ സംഭവിക്കണമെങ്കിൽ പ്രീമിയർ ലീഗിൽ നിന്ന് തത്കാലം പിന്മാറുക.”

” നിങ്ങൾ 14-15 വർഷം കളിച്ചു. വിരാട് മാത്രമല്ല, മറ്റേതെങ്കിലും കളിക്കാരനോടും ഞാൻ അത് പറയും.  ഇന്ത്യയ്‌ക്കായി കളിക്കാനും മികച്ച പ്രകടനം നടത്താനും താൽപ്പര്യമുണ്ടെങ്കിൽ, ഒരു ഇടവേള എടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന പ്ലാൻ നിങ്ങൾ തന്നെ തയ്യാറാക്കണം , അനുയോജ്യമായ ഇടവേള ഇന്ത്യ കളിക്കാത്ത ഓഫ് സീസണായിരിക്കും, ഇന്ത്യ കളിക്കാത്ത ഒരേയൊരു സമയം ഐപിഎൽ ആണ്. ചിലപ്പോൾ, ആ സമയം ബ്രേക്ക് എടുക്കണം. അല്ലെങ്കിൽ ഫ്രാഞ്ചൈസിയോട് ഞാൻ പകുതി മത്സരങ്ങൾ മാത്രമേ കളിക്കൂ എന്ന് പറയണം. എനിക്ക് പകുതി തുക നൽകൂ, അത്രയും പറഞ്ഞാൽ മതി . ഒരു അന്താരാഷ്‌ട്ര കളിക്കാരനെന്ന നിലയിൽ നിങ്ങളുടെ തൊഴിലിന്റെ ഉന്നതിയിലെത്തണമെങ്കിൽ ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട് ,” ശാസ്ത്രി കൂട്ടിച്ചേർത്തു.

കോഹ്ലിക്ക് വിശ്രമം വളരെ അത്യാവശ്യം ആണെന്ന് ഒരുപാട് താരങ്ങൾ പറഞ്ഞിരുന്നു. കോഹ്‌ലിയുടെ മോശം അവസ്ഥയിൽ നിരാശരായ ആരാധകരും ചർച്ച ചെയ്യുന്നത് ഇതേ കാര്യം തന്നെയാണ്.