'ആ രണ്ടു താരങ്ങള്‍ വിരമിച്ചാല്‍ ഇപ്പോള്‍ കാണുന്ന രീതിയില്‍ ഇനി ഐപിഎല്‍ കാണില്ല'; ഞെട്ടിക്കുന്ന പ്രവചനവുമായി സിദ്ദു

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ന്റെ ഫൈനലിലേക്ക് യോഗ്യത നേടി. ചെന്നൈയില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും രണ്ടാം ഫൈനലിസ്റ്റിന്റെ സ്ഥാനത്തിനായി മത്സരിക്കും. വിരാട് കോഹ്ലിയുടെ ആര്‍സിബി അടുത്ത റൗണ്ടില്‍ എത്തിയെങ്കിലും നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന എലിമിനേറ്ററില്‍ ആര്‍ആറിനോട് പരാജയപ്പെട്ടു. ഇതോടെ ഒരു ഐപിഎല്‍ കിരീടം എന്ന സ്വപ്‌നം വിരാട് കോഹ്‌ലിക്ക് വീണ്ടും അകലെയായി.

ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റന്‍ എംഎസ് ധോണി കളിയില്‍ നിന്ന് വിരമിക്കലിന്റെ വക്കിലാണ്. 17-ാം സീസണില്‍ കാല്‍മുട്ടിന് പരിക്കേറ്റെങ്കിലും നിലവിലെ ചാമ്പ്യന്മാര്‍ക്ക് വേണ്ടി അദ്ദേഹം കളിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ബെംഗളൂരു പുറത്താക്കി, അഞ്ച് തവണ ചാമ്പ്യന്‍മാരായ അവര്‍ക്ക് പ്ലേ ഓഫില്‍ കടക്കാനായില്ല.

അവസാന ലീഗ് മത്സരത്തിന് ശേഷം ധോണി നിരാശനായി കാണപ്പെട്ടു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ കഴിയാതെ വന്നത് വിരാടിനെ ഞെട്ടിച്ചു. ഐപിഎലിനോട് ധോണിയും വിരാട്ടും വിടപറഞ്ഞാല്‍ ഐപിഎല്‍ ഒരിക്കലും പഴയതുപോലെയാകില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ട് ലൈഫ് ലൈനുകളാണ് വിരാട് കോഹ്‌ലിയും എംഎസ് ധോണിയും. അവര്‍ പോയിക്കഴിഞ്ഞാല്‍, നമ്മള്‍ ഇപ്പോള്‍ കാണുന്ന രീതിയില്‍ ഐപിഎല്‍ കാണില്ല. ഈ രണ്ട് തൂണുകള്‍ ഞങ്ങളെ മികച്ച ടി20 ടൂര്‍ണമെന്റുമായി പ്രണയത്തിലാക്കി. ധോണിയും വിരാടും ഐപിഎലില്‍ കളിക്കുന്നത് നമ്മുടെ ഭാഗ്യമാണ്- നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു.

Read more