അവന്മാർ രണ്ടും ചേർന്നാൽ ബോളർമാർ തവിടുപൊടി, ജാഗ്രതയോടെ ഇരിക്കുക; വിസ്ഫോടനം സൃഷ്ടിക്കുന്ന ബാറ്റിംഗ് ജോഡിയെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കർ

ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ ടീമുകൾ ഏറ്റവും ഭയക്കുന്ന ലോവർ ഓർഡർ ജോഡികളായി മാറിയിരിക്കുകയാണ് ശശാങ്ക് സിങ്ങും അശുതോഷ് ശർമ്മയും. തുടർച്ചയായ രണ്ട് മത്സരങ്ങളിലും അവർ ബാറ്റിംഗിൽ വിസ്ഫോടനം സൃഷ്ടിച്ചു. ഗുജറാത്ത് ടൈറ്റൻസിനെതിരായ പഞ്ചാബ് കിംഗ്‌സിനായി അൺകാപ്പ്ഡ് ഇന്ത്യൻ കളിക്കാർ രണ്ട് പേരും ചേർന്ന് നടത്തിയ തകർപ്പൻ പ്രകടനമാണ് അവർക്ക് വിജയം ഉറപ്പിച്ചത്. സൺറൈസേഴ്‌സ് ഹൈദരാബാദിനതിരെ ഇന്നലെ നടന്ന മത്സരത്തിലും ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് ടീമിനെ വിജയത്തിന്റെ തൊട്ടരികിൽ എത്തി.

രണ്ട് അവസരങ്ങളിലും ടീം പ്രതീക്ഷയില്ലാത്ത അവസ്ഥയിലായിരുന്നുവെങ്കിലും അത് ശശാങ്കിനെയും അശുതോഷിനെയും അലട്ടിയില്ല. അതിനാൽ തന്നെ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ പഞ്ചാബ് കിംഗ്‌സിൻ്റെ ജോഡിയെ പ്രശംസിച്ചു രംഗത്ത് വന്നിരിക്കുകയാണ്. 32 കാരനായ അശുതോഷ് ക്രീസിലെത്തുന്നതിന് മുമ്പ് ഹൈദരാബാദ് പഞ്ചാബിനെതിരെ തകർപ്പൻ ജയം ഉറപ്പിച്ച മട്ടിലാണ് കളിച്ചത്

എന്നാൽ താരം ക്രീസിൽ എത്തിയതോടെ കളികൾ മാറി. ഹൈദരാബാദിന്റെ അതുവരെ നന്നായി പന്തെറിഞ്ഞ എല്ലാ ബോളര്മാര്ക്കും കണ്ട്രോൾ നഷ്ടപെട്ട രീതിയിലാണ് പന്തെറിഞ്ഞത്. എതിർ ബൗളർമാർ ഭയന്നുവിറച്ച് വൈഡ് ബോളുകൾ എറിയാൻ തുടങ്ങി. രണ്ട് താരങ്ങളും ചേർന്ന് ഹൈദരാബാദിനെ ഭയപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിനായി കഴിഞ്ഞ മത്സരത്തിലേതുപോലെ ശശാങ്ക് സിംഗും അശുതോഷ് ശർമയും പൊരുതി നോക്കിയെങ്കിലും അവസാന ഓവറിൽ പഞ്ചാബ് രണ്ട് റൺസകലെ പൊരുതി വീണു. 29 റൺസായിരുന്നു അവസാന ഓവറിൽ പ‍ഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്. ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ അവസാന ഓവറിൽ ഹൈദരാബാദ് ഫീൽഡറുമാരുടെ മോശം ഫീൽഡിങ്ങും കൂടി ആയപ്പോൾ പഞ്ചാബ് ലക്ഷ്യത്തിന് തൊട്ടടുത്ത് വരെ എത്തി.

ഇരുവരെയും അഭിനന്ദിച്ച മഞ്ജരേക്കർപറഞ്ഞത് ഇങ്ങനർ “ഇത് ഇപ്പോൾ ഐപിഎല്ലിലെ ഏറ്റവും മികച്ച ജോഡിയാണ്‌. ശശാങ്കും അശുതോഷും ബോളര്മാര്ക്ക് ഭീക്ഷണി.” മുൻ താരം എഴുതി.