അസൂയയോടെ എതിർ ടീമിലെ ഒരു താരത്തെ നോക്കിയിട്ടുണ്ടെങ്കിൽ അത് അയാളെ മാത്രം, എന്റെ താരങ്ങളോട് അവനെ കണ്ടുപഠിക്കാൻ ഞാൻ ഇടയ്ക്കിടെ പറയുമായിരുന്നു; സൂപ്പർ താരത്തെ കുറിച്ച് രവി ശാസ്ത്രി

വെറ്ററൻ ഇംഗ്ലണ്ട് സീമർ ലോകത്തെ ഒന്നാം നമ്പർ ടെസ്റ്റ് ബൗളറായി മാറിയതിന് ശേഷം  രവി ശാസ്ത്രി ജെയിംസ് ആൻഡേഴ്സനെ അഭിനന്ദിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. ആൻഡേഴ്സൺ അദ്ദേഹത്തിന്റെ കഠിനാദ്ധാനം കണക്കിലെടുത്ത് ഒന്നാം റാങ്കിൽ തുടരാൻ അർഹൻ ആണെന്നും ശാസ്ത്രി പറയുന്നു.

കഴിഞ്ഞ നാല് വർഷമായി ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ പിന്തള്ളിയാണ് 40 വയസുകാരൻ ജെയിംസ് ആൻഡേഴ്സൺ ഒന്നാം റാങ്കിലെത്തിയത്. 1936-ൽ ക്ലെയർ ഗ്രിമ്മെറ്റ് ഈ നേട്ടം കൈവരിച്ചതിന് ശേഷം ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ബോളറായി ആൻഡേഴ്സൺ മാറി.

ഐസിസി റിവ്യൂവിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ സംസാരിച്ച ശാസ്ത്രി, ആൻഡേഴ്സന്റെ ബൗളിംഗിൽ നിന്ന് നല്ല വശങ്ങൾ എടുക്കാൻ താൻ ഇന്ത്യൻ കളിക്കാരോട് ആവശ്യപ്പെടുന്നത് എങ്ങനെയെന്ന് അനുസ്മരിച്ചു.

അവന് പറഞ്ഞു:

“എല്ലാ തവണയും ഇംഗ്ലണ്ട് പര്യടനങ്ങളിൽ പരിശീലകനായിരിക്കുമ്പോൾ ഞാൻ അദ്ദേഹത്തെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ പ്രവർത്തന നൈതികതയെയാണ് ഞാൻ അഭിനന്ദിച്ചിരുന്നത്. ഇന്ത്യൻ സാഹചര്യങ്ങളിൽ ചിലപ്പോൾ ടീമിൽ ഉണ്ടെങ്കിലും അവൻ ഇലവനെ ഭാഗമല്ലാത്ത സന്ദർഭങ്ങൾ ഉണ്ടായിരുന്നു. അവൻ പരമാവധി 20 പന്തുകളോ 25 പന്തുകളോ എറിയുമെന്ന് ഞാൻ പറയും.”

ശാസ്ത്രി തുടർന്നു:

“അവന് ഓരോ പന്തിൽഎം ഓരോന്ന് ഓഫ്ഫർ ചെയ്യാൻ ഉണ്ടായിരുന്നു. ചില സമയങ്ങളിൽ ഞാൻ എന്റെ ഫാസ്റ്റ് ബൗളർമാരോട് പറയും, ‘അത് കാണുക. പ്രൊഫഷണലിസവും ജോലിയുടെ നൈതികതയും മാത്രം കാണുക’. അത് പാതി മനസ്സോടെയുള്ള ഡെലിവറല്ല. ആ 15-20 അവർ പന്തെറിയേണ്ട പന്തുകൾ, അവൻ ഒരു കളിയിൽ പന്തെറിയുന്നത് പോലെയായിരിക്കും.”

അദ്ദേഹം കൂട്ടിച്ചേർത്തു:

“അവൻ 6 ബോളുകൾ ചെയ്യും, ശേഷം ചിലപ്പോൾ ഒരു ഇടവേള എടുക്കും. എന്നിട്ട് തിരികെ വന്ന് അത് വീണ്ടും ചെയ്യും . തുടർന്ന് ആക്ഷൻ, ഫോളോ ത്രൂ, റിഥം, ഓട്ടം എന്നിവ ആ 20 പന്തുകളിലും ഒരേപോലെയായിരുന്നു.

കഴിഞ്ഞ വർഷം സിഡ്‌നിയിൽ നടന്ന നാലാം ആഷസ് ടെസ്റ്റിൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ താരമായി ആൻഡേഴ്സൺ മാറിയിരുന്നു. ന്യൂസിലൻഡിനെതിരെ ബേ ഓവലിൽ നടന്ന ആദ്യ ടെസ്റ്റിൽ ലങ്കാഷെയർ ബൗളർ ഏഴ് വിക്കറ്റ് വീഴ്ത്തി, 178 ടെസ്റ്റുകളിൽ നിന്ന് 25.94 ശരാശരിയിൽ 682 വിക്കറ്റുകൾ നേടിയിട്ടുണ്ട്.