മൂന്ന് പേരും ഇത്ര വലിയ ഷോ ഇറക്കി വാർത്തകളിൽ നിറഞ്ഞ് പോയാലോ, പണി മേടിച്ചിട്ട് പോയാൽ മതി; ഗംഭീറിനും കോഹ്‌ലിക്കും കിട്ടിയത് വമ്പൻ ശിക്ഷ; ഈ ദൃശ്യങ്ങൾ കാണിക്കും ആരാണ് കുറ്റക്കാരൻ എന്ന്

ഇന്ത്യൻ പ്രീമിർ ലീഗിൽ വാശിയേറിയ പോരാട്ടങ്ങൾ ടീമുകൾ തമ്മിൽ ആദ്യ നാളുകൾ മുതൽ നടക്കുന്നുണ്ട്. ആരാധകർ കാത്തിരിക്കുന്ന ഇത്തരം പോരാട്ടങ്ങളിൽ മുന്നിലാണ് മുംബൈ- ചെന്നൈ, ചെന്നൈ- ബാംഗ്ലൂർ, ബാംഗ്ലൂർ- മുംബൈ മത്സരങ്ങളൊക്കെ. ആരാധക പിന്തുണയിൽ മുന്നിൽ ഉള്ള ടീമുകൾ ആയതിനാലും സൂപ്പർ താരങ്ങൾ അടങ്ങിയ ടീമുകൾ ആയതിനാലും ഇത്തരം ഒരു പിന്തുണ കിട്ടിയില്ലെങ്കിൽ മാത്രമേ അതിശയിക്കാനുള്ളു. എന്നാൽ വരും നാളുകളിൽ ഈ പോരാട്ടങ്ങൾക്ക് ഒപ്പം അല്ലെങ്കിൽ അവക്ക് മുകളിൽ എത്താൻ പോകുന്ന പോരാട്ടമായിരിക്കും ലക്നൗ- ബാംഗ്ലൂർ പോരാട്ടം. അത്രയേറെ തീവ്രമായ കാര്യങ്ങൾ ആണ് ഈ ടീമുകൾ തമ്മിൽ തമ്മിൽ ഏറ്റുമുട്ടുമ്പോൾ നടക്കുന്നത്

ഇന്നലെ എൽ‌എസ്‌ജിയും ആർ‌സി‌ബിയും തമ്മിലുള്ള മത്സരത്തിണ് ശേഷം ഉണ്ടായ കോലാഹലങ്ങൾ നിമിഷ നേരം കൊണ്ട് വാർത്ത ആയിരുന്നു. ഏറ്റവും വലിയ ശത്രുക്കളായ ആളുകളെ പോലെ ഇപ്പോഴും പെരുമാറുന്ന കോഹ്ലി- ഗംഭീർ ഉടക്കും വാക്ക്പോരും ചർച്ച ആയപ്പോൾ അതിനിടയിലെ ബാംഗ്ലൂർ ജയം പോലും മുങ്ങി പോയി. എന്തായാലും ഇന്നലെ ഉണ്ടായ നാടകീയ രംഗങ്ങൾക്ക് ഒടുവിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി) ബാറ്റിംഗ് താരം വിരാട് കോലി, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽ‌എസ്‌ജി) മെന്റർ ഗൗതം ഗംഭീർ, ബൗളർ നവീൻ ഉൾ ഹഖ് എന്നിവർക്ക് പിഴ ശിക്ഷ വിധിച്ചിരിക്കുകയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ഭരണസമിതി.

കോഹ്‌ലിക്കും ഗംഭീറിനും മാച്ച് ഫീസിന്റെ 100 ശതമാനം പിഴയും നവീൻ ഉൾ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനവും പിഴ വിധിച്ചു. “ഐ‌പി‌എൽ പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.21 പ്രകാരം ലെവൽ 2 കുറ്റം ഗംഭീർ സമ്മതിക്കുകയും മാച്ച് ഫീയുടെ 100 ശതമാനം അദ്ദേഹത്തിന് പിഴ ചുമത്തുകയും ചെയ്തു. അതുപോലെ, ഐ‌പി‌എൽ പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.21 പ്രകാരം ലെവൽ 2 കുറ്റം കോഹ്‌ലി സമ്മതിച്ചു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നവീൻ ഉൾ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തി.” വാർത്താകുറിപ്പിൽ പറയുന്നു.

എന്തായാലും ഒരിക്കൽ കൂടി ഏതെങ്കിലും മത്സരത്തിൽ തെറ്റ് ആവർത്തിച്ചാൽ ഇരുവർക്കും കടുത്ത ശിക്ഷ ഉറപ്പാണ്.