ഇന്ത്യക്ക് എതിരെ ആ കാര്യം സംഭവിച്ചാൽ വിജയം ഉറപ്പാക്കാം; കാരണങ്ങൾ നിരത്തി വെസ്റ്റ് ഇൻഡീസ് പരിശീലകൻ

ബാറ്റിംഗ് യൂണിറ്റ് ഒത്തിണക്കത്തോടെ ബാറ്റ് ചെയ്യണമെന്നും ഇന്നിംഗ്‌സിലെ 50 ഓവറുകൾ മുഴുവനായും ബാറ്റ് ചെയ്യണമെന്നും വെസ്റ്റ് ഇൻഡീസ് ഹെഡ് കോച്ച് ഫിൽ സിമ്മൺസ് ആഗ്രഹിക്കുന്നു. അടുത്തിടെ സമാപിച്ച ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ, നിക്കോളാസ് പൂരന്റെ നേതൃത്വത്തിൽ ഉള്ള ടീം അളിയാ ഇന്നിങ്‌സുകൾ അധികം കളിച്ചില്ല.

ബാറ്റിംഗ് ഡിപ്പാർട്ട്‌മെന്റ് വെസ്റ്റ് ഇൻഡീസിന് ഒരു ആശങ്ക ഉയർത്തിയിട്ടുണ്ട്, പ്രത്യേകിച്ച് 2019 ലോകകപ്പിന് ശേഷം അവരുടെ അവസാന 13 ഉഭയകക്ഷി പരമ്പരകളിൽ നാലെണ്ണം മാത്രമേ അവർ വിജയിച്ചിട്ടുള്ളൂ. പാക്കിസ്ഥാനെതിരെയും ബംഗ്ലാദേശിനെതിരെയും തുടർച്ചയായി രണ്ട് പരമ്പര തോറ്റതിന് ശേഷമാണ് ടീം വരുന്നത്.

50 ഓവർ ബാറ്റ് ചെയ്യുന്നതാണ് ഇപ്പോൾ ടീമിന്റെ മുൻഗണനയെന്ന് സിമ്മൺസ് ESPN Cricinfo യോട് പറഞ്ഞു:

Read more

“ഞങ്ങളുടെ 50 ഓവറുകൾ ഞങ്ങൾ എങ്ങനെ ബാറ്റ് ചെയ്യുന്നു എന്നതാണ് പ്രധാന കാര്യം… ഞങ്ങൾ 50 ഓവറുകൾ ബാറ്റ് ചെയ്യണം, മികച്ച ഒരുപാട് കൂട്ടുകെട്ടുകൾ ഉണ്ടാകണം . ആരെങ്കിലും സെഞ്ച്വറി സ്‌കോർ ചെയ്യാനും ടീമിനെ ഒരുമിച്ച് നിർത്താനും നോക്കണം.”