ആര്‍.സി.ബി എന്നേലും കപ്പ് അടിച്ചാല്‍ ഐപിഎല്ലിന് മാനനഷ്ടം ഉണ്ടാക്കിയതിനു ഒരു കേസ് ഫയല്‍ ചെയ്യണം

തങ്ങളുടെ ടീമില്‍ ഉള്ള പ്ലെയേഴ്സ് ന്റെ ബാറ്റിംഗ് സ്‌കില്‍ എന്താ എന്നു പോലും അറിയാത്ത ഒരു കോച്ചിംഗ് സ്റ്റാഫ് ഉണ്ടേല്‍ അത് ആര്‍സിബിക്കേ കാണൂ..

കഴിഞ്ഞ കളി ജയിച്ചെങ്കിലും അനുജ് എന്ന പ്ലെയേറെ ഇംപാക്ട് പ്ലെയറാക്കി ഇറക്കിയത് നോക്കിയാല്‍ തന്നെ അറിയാം ഇവന്മാരുടെ ബോധം.

ഇന്നലെ മത്സരം 50-50 ആയ സമയത്ത് ഇറക്കി വിട്ടത് ബോള്‍ മര്യാദക്ക് ബാറ്റില്‍ പോലും കൊള്ളിക്കാന്‍ പറ്റാത്ത പാര്‍ണലിനെ. അതും ഹസരംഗ, ഹര്‍ഷല്‍ എന്നിവര്‍ ഉള്ളപ്പോള്‍..നേടിയത് അഞ്ച് ബോളില്‍ രണ്ട് റണ്‍സ്.

കോഹ്ലി, ഡ്യൂപ്ലെസി, മാക്സ്വെല്‍ ഈ 3 വിക്കറ്റ് പോയാല്‍ ആര്‍സിബി ലക്ഷ്യം 120  ആണേല്‍ പോലും ജയിക്കാന്‍ പോണില്ല. ഈ ടീം എന്നേലും കപ്പ് അടിച്ചാല്‍ ഐപിഎല്ലിന് മാനനഷ്ടം ഉണ്ടാക്കിയതിനു ഒരു കേസ് ഫയല്‍ ചെയ്യണം..

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്