ഇന്ത്യ ജയിക്കണോ രോഹിത് കളിക്കരുത്, അവൻ വീട്ടിൽ ഇരുന്ന് ആസ്വദിക്കട്ടെ; ഇന്ത്യക്ക് ജയിക്കാൻ രോഹിത് വേണ്ട എന്നും ജഡേജ

ബംഗ്ലാദേശിനെതിരെ ഡിസംബർ 22ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ മടങ്ങിയെത്താതിരിക്കുന്നതാണ് നല്ലതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജ അഭിപ്രായപ്പെട്ടിരുന്നു. ആദ്യ ടെസ്റ്റിൽ 188 റൺസിന്റെ തകർപ്പൻ ജയം നേടിയ ഇന്ത്യ രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.

എന്നാൽ രണ്ടാം ഏകദിനം കളിക്കുന്നതിനിടെ വിരലിന് പരിക്കേറ്റ രോഹിത് മുംബൈയിലേക്ക് പറന്നതിനാൽ താൽക്കാലിക നായകൻ കെഎൽ രാഹുലിന്റെ കീഴിലാണ് ഇന്ത്യ വിജയം ആസ്വദിച്ചത്. അദ്ദേഹത്തിന്റെ അഭാവത്തിൽ ശുഭ്മാൻ ഗില്ലും കെഎൽ രാഹുലുമാണ് ഇന്ത്യക്കായി ഓപ്പൺ ചെയ്തത്. എ

രോഹിതിന്റെ തിരിച്ചുവരവിന്റെ സാധ്യതയെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കൊപ്പം, സെഞ്ച്വറി നേടിയിട്ടും ഗില്ലിന് പുറത്തിരിക്കേണ്ടിവരാനുള്ള സാധ്യതകളുണ്ട്. മാത്രമല്ല, പൂജാരയും റൺ കണ്ടെത്തിയതോടെ അയാളെ പുറത്താക്കുക എന്നതും ഇനി വിഷമം നിറഞ്ഞ കാര്യമായിരിക്കും.

രോഹിത് മടങ്ങിയെത്തിയാൽ ആരാണ് പുറത്തിരിക്കുക എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് അജയ് ജഡേജ നൽകിയത്. “അതുകൊണ്ടാണ് രോഹിത് വീട്ടിലിരിക്കാൻ ഞാൻ നിർദ്ദേശിക്കുന്നത്.അവനെ കൊണ്ട് തിരിച്ചുവരവിൽ വലിയ ഇന്നിംഗ്സ് ഒന്നും കളിക്കാൻ പറ്റില്ല എന്ന കാര്യം ഉറപ്പാണ്, അതിനാൽ തന്നെ അവൻ കളിക്കേണ്ട.”