ബട്ട്ലറെ തുടക്കത്തിലേ പുറത്താക്കിയില്ലെങ്കിൽ കൊൽക്കത്ത പണി മേടിക്കും, അവന് അത് സാധിക്കും

കൊൽക്കത്തയ്ക്കും ഇന്ന് വളരെ നിർണായക പോരാട്ടമാണ് ഐ.പി.മേലിൽ ഉള്ളത് . രാജസ്ഥാൻ പ്ലേ ഓഫ് ഉറപ്പിക്കാൻ ഇറങ്ങുമ്പോൾ ജയിച്ചില്ലെങ്കിൽ കൊൽക്കത്തയുടെ പ്ലേഓഫ് സാധ്യതകൾ അവസാനിക്കും. ഇരു ടീമുകളും ജയം മാത്രം ലക്ഷ്യമാക്കി ഇറങ്ങുമ്പോള്‍ പോരാട്ടം കടുപ്പമാകുമെന്നുറപ്പാണ്. ഇപ്പോഴിതാ മുൻ കെകെആര്‍ തരാം പിയുഷ് ചൗള രാജസ്ഥാനെ നേരിടുന്ന കൊൽക്കത്തയ്ക്ക് ഒരു ഉപദേശവുമായി എത്തിയിരിക്കുകയാണ്.

“ബട്‌ലറെ തുടക്കത്തില്‍ തന്നെ പുറത്താക്കിയാല്‍ കളിയില്‍ ആധിപത്യം നേടാം.ടൂര്‍ണമെന്റില്‍ അതിഗംഭീരമായി കളിക്കുന്നതിനാല്‍ ബട്‌ലറെ പുറത്താക്കുക വലിയ വെല്ലുവിളിയാണ്. തുടക്കത്തില്‍ ബാറ്റിങ് പതുക്കെയായാലും ബട്‌ലര്‍ ആകുലപ്പെടില്ല. കാരണം 10 ഓവര്‍ കടന്നു കഴിഞ്ഞാല്‍ സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താമെന്ന ആത്മവിശ്വാസം താരത്തിനുണ്ട്. ആദ്യ 12-15 പന്തുകള്‍ക്കിടയില്‍ ബട്‌ലറെ പുറത്താക്കണമെന്നും അതിന് സാധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും.”

ഉമേഷ്- ബട്ട്ലർ പോരാട്ടമായിരിക്കും മത്സരം തീരുമാനിക്കുക എന്ന് തോന്നുന്നു. പന്ത് കൃത്യമായ സ്ഥലത്ത് എറിയാന്‍ ഉമേഷിന് സാധിക്കും. വാംഖഡെയിലെ പിച്ച് പേസര്‍മാരെ സഹായിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ ഉമേഷ് ബട്‌ലര്‍ പോരാട്ടം വീറുറ്റതായിരിക്കും. ആദ്യ രണ്ട് മൂന്ന് ഓവറുകളില്‍ ഉമേഷിനെ ലഭിച്ചാല്‍ താരത്തെ നേരിടുക ബട്‌ലര്‍ക്ക് വെല്ലുവിളി ആയിരിക്കും.”

ബൗളറുമാർ മികച്ച രീതിയിൽ പന്തെറിയുന്നുണ്ടെങ്കിലും ബാറ്റ്‌സ്മാൻമാരുടെ സ്ഥിരത കുറവാണ് കൊൽക്കത്തയെ അലട്ടുന്നത്.