എന്റെ സോണിൽ പന്തെറിഞ്ഞാൽ ഞാൻ അടിക്കും, ബുംറയെ ഇന്ന് അടിച്ചുപറത്തും: റഹ്മാനുള്ള ഗുർബാസ്

ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പിലെ സൂപ്പർ 8 ഏറ്റുമുട്ടലിന് മുന്നോടിയായി അഫ്ഗാനിസ്ഥാൻ്റെ ഓപ്പണർ റഹ്മാനുള്ള ഗുർബാസ് തൻ്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ്. ജസ്പ്രീത് ബുംറയെപ്പോലുള്ള മികച്ച താരങ്ങൾ ഉള്ള
ബോളിങ് ആക്രമണം എതിരാളികളായി വരുമ്പോൾ അഫ്ഗാൻ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് ഉറപ്പാണ്.

എന്നിരുന്നാലും, താൻ ബുംറയിൽ മാത്രമല്ല, അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ കളത്തിൽ ഇറക്കുന്ന എല്ലാ താരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഓപ്പണർ അവകാശപ്പെട്ടു. ബൗളർമാരുടെ പ്രശസ്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, പന്ത് തൻ്റെ സോണിൽ ആണെങ്കിൽ തൻ്റെ ഷോട്ടുകൾക്ക് പോകുമെന്ന് ഗുർബാസ് പ്രസ്താവിച്ചു.

ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായി ഐസിസി പോസ്റ്റ് ചെയ്ത വീഡിയോയിൽ റഹ്മാനുള്ള ഗുർബാസിന് പറയാനുള്ളത് ഇതാണ്:

“സത്യസന്ധമായി, എൻ്റെ ലക്ഷ്യം ജസ്പ്രീത് ബുംറ മാത്രമല്ല. ഞാൻ എല്ലാ (ഇന്ത്യൻ) ബൗളർമാരെയും ടാർഗെറ്റുചെയ്യാൻ നോക്കും, കാരണം അഞ്ച് ബൗളർമാരുണ്ട്, അവരെ നേരിടണം. ഇത് ബുംറയ്‌ക്കെതിരായ വെറും പോരാട്ടമല്ല. മറ്റൊരു ബൗളർക്ക് എന്നെ പുറത്താക്കിയേക്കാം. എന്റെ ഏരിയയിൽ പന്തെറിഞ്ഞാൽ ഞാൻ ഞാൻ അവനെയും അടിക്കും.”

2024 ലെ ടി20 ലോകകപ്പിൽ റഹ്മാനുള്ള ഗുർബാസ് തകർപ്പൻ ഫോമിലാണ്, കൂടാതെ അഫ്ഗാനിസ്ഥാൻ്റെ ഏറ്റവും കൂടുതൽ റൺ നേടിയ താരം കൂടിയാണ്. 150-ലധികം സ്‌ട്രൈക്ക് റേറ്റിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 167 റൺസ് നേടിയ അദ്ദേഹം തൻ്റെ ടീമിന് തകർപ്പൻ തുടക്കം നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു.