ബിസിസിഐ പണി തരുമെന്ന് പറഞ്ഞാൽ തന്നിരിക്കും, സൂപ്പർ താരങ്ങളെ കാത്തിരിക്കുന്നത് വമ്പൻ ശിക്ഷ

ബിസിസിഐ പണി കൊടുക്കും എന്ന് പറഞ്ഞാൽ അത് തന്നിരിക്കും. രഞ്ജി ട്രോഫി കളിക്കാതെ ആരെയും ഇന്ത്യൻ ടീമിന്റെ പരിസരത്ത് അടുപ്പിക്കില്ല എന്ന ജയ് ഷായുടെ കുറിപ്പ് ഒരു ഓർമപ്പെടുത്തൽ ആയിരുന്നില്ല അത് ഒരു അപകട സൂചന ആയിരുന്നു താരങ്ങൾക്ക്. താൻ പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കിട്ടുന്ന പണി വലുതായിരിക്കുമെന്ന സൂചന അവഗണിച്ച് രഞ്ജി കളിക്കാതെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ഒരുങ്ങിയ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ തുടങ്ങിയ താരങ്ങളെ ബിസിസിഐ കേന്ദ്ര കരാറിൽ നിന്ന് ഒഴിവാക്കാൻ പോകുന്നു എന്നാണ് റിപ്പോർട്ട്.

രഞ്ജി ട്രോഫിയിൽ കളിക്കാതിരിക്കാൻ വ്യാജ പരിക്ക് അഭിനയിച്ച ശ്രേയസ് കഴിഞ്ഞ ദിവസം എല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു.നടുവേദന ചൂണ്ടിക്കാട്ടി ബറോഡയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിന്ന് ശ്രേയസ് അയ്യർ പിന്മാറുക ആയിരുന്നു.. ശ്രേയസിനെ ചികിൽസിച്ച ഡോക്ടറുമാർ അദ്ദേഹത്തിന് യാതൊരു കുഴപ്പവും ഇല്ലെന്ന് പറയുക ആയിരുന്നു.

ഇഷാൻ ആകട്ടെ ഏറെ ആളുകളായി ബിസിസിഐയുടെ നോട്ടപുള്ളിയാണ്. പരിശീലകൻ ദ്രാവിഡ് പറഞ്ഞ കാര്യങ്ങൾ ഒന്നും അനുസരിക്കാതെ താരം സ്വന്തം ഇഷ്ടപ്രകാരമാണ് നടക്കുന്നത്. അതിനാൽ തന്നെ താരത്തിന് പണി കിട്ടുമെന്ന് ഉറപ്പായിരുന്നു. എന്തായാലും ഇപ്പോൾ കിട്ടിയിരിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ഇഷാനും ശ്രേയസും കരാറിൽ നിന്ന് ഒഴിവാക്കപ്പെടും.

കരാറിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിനേക്കാൾ ഉപരി താരങ്ങളെ ഇനി ഇന്ത്യൻ ടീമിലേക്കു പരിഗണിക്കാനുള്ള സാധ്യതയും ഇനി കുറയും.