ഐ.സി.സി ടെസ്റ്റ് ക്രിക്കറ്ററെ ജനുവരിയില്‍ അറിയാം; ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും

ഐസിസിയുടെ മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയായി. പട്ടികയില്‍ നാല് പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ജനുവരി 24ന് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കും.

ഇന്ത്യയുടെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനാണ് 2021ലെ മികച്ച ടെസ്റ്റ് താരത്തിനുള്ള അവാര്‍ഡിനായി മത്സരിക്കുന്നവരില്‍ ഒരാള്‍. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ എട്ട് ടെസ്റ്റുകളില്‍ നിന്ന് അശ്വിന്‍ 52 വിക്കറ്റുകള്‍ കൊയ്തിരുന്നു. ഒരു സെഞ്ച്വറി അടക്കം 337 റണ്‍സും അശ്വിന്‍ ഇന്ത്യക്കായി സ്‌കോര്‍ ചെയ്യുകയുണ്ടായി.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്, ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസണ്‍, ശ്രീലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണരത്‌നെ എന്നിവരാണ് ഐസിസിയുടെ അന്തിമപട്ടികയിലുള്ള മറ്റു മൂന്നുപേര്‍.