2024 ലെ ടി20 ലോകകപ്പും 2025 ലെ ചാമ്പ്യൻസ് ട്രോഫി വിജയവും നേടിയതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ടി20യിലും ഏകദിനത്തിലും ഒന്നാം സ്ഥാനത്തെത്തി. 2023 ലെ ഏകദിന ലോകകപ്പിൽ തോറ്റതിന് ശേഷം, തുടർച്ചയായി രണ്ട് ട്രോഫികൾ നേടി വൈറ്റ്-ബോൾ ഫോർമാറ്റുകളിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. എന്നിരുന്നാലും, ടെസ്റ്റ് റാങ്കിംഗിൽ രോഹിത് ശർമ്മയും കൂട്ടരും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ടി20 ലോകകപ്പിലും ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കളിച്ച എല്ലാ മത്സരങ്ങളിലും വിജയിക്കാൻ ടീം ടൂർണമെന്റ് നേടിയത്. 2023 ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റതിന് ശേഷം രോഹിത് ശർമ്മയും സംഘവും ശക്തമായി തിരിച്ചുവന്നു. ഫൈനൽ ഒഴികെയുള്ള എല്ലാ മത്സരങ്ങളിലും വിജയിച്ചിട്ടും ഇന്ത്യ 2023 ഏകദിന ലോകകപ്പ് ഫൈനൽ തോൽക്കുക ആയിരുന്നു.
ചാമ്പ്യൻസ് ട്രോഫി 2025 റണ്ണേഴ്‌സ് അപ്പ് ന്യൂസിലൻഡ് ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനത്തും ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തും തുടരുന്നു. ടി20 യിൽ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ട്, ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾ തൊട്ടുപിന്നിലും നിൽക്കുന്നു.
അതേസമയം ഓഗസ്റ്റ് വരെ ഇന്ത്യ വൈറ്റ്-ബോൾ ക്രിക്കറ്റിൽ കളിക്കില്ല. അടുത്തതായി 2025 ഓഗസ്റ്റിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന, ടി20 ഐ പരമ്പരയിൽ ബംഗ്ലാദേശിനെതിരെ ആകും അവരെ നീല ജേഴ്സിയിൽ കാണാൻ ആകുക.
എന്നാൽ ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ന്യൂസിലൻഡിനോടും ഓസ്ട്രേലിയയോടും തുടർച്ചയായി പരമ്പര തോറ്റതിന്റെ ഫലമാണിത്. രോഹിത് ശർമ്മയും സംഘവും ആദ്യം കിവീസിനെതിരെ സ്വന്തം നാട്ടിൽ വൈറ്റ്‌വാഷ് നേരിട്ടു. പിന്നീട് ബോർഡർ-ഗവാസ്കർ പരമ്പരയിൽ 1-3ന് പരാജയപ്പെട്ടു. മൊത്തത്തിൽ 5 മത്സരങ്ങളിൽ ഒന്ന് മാത്രമേ ഇന്ത്യയ്ക്ക് ജയിക്കാൻ കഴിഞ്ഞുള്ളൂ.
ടെസ്റ്റ് റാങ്കിംഗിൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ജൂൺ 20 മുതൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 5 മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇറങ്ങും.
From Test dominance to ODI and T20I brilliance, the updated ICC Men’s Team Rankings showcase outstanding cricketing feats 🤩 https://t.co/IVTyPOyLyE
— ICC (@ICC) May 5, 2025
Read more