ഐ.സി.സി ടി20 ടീം ഓഫ് ഓഫ് ദി ഇയര്‍; നാണംകെട്ട് ഇന്ത്യ, തലയുയര്‍ത്തി പാകിസ്ഥാന്‍

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ടി20യില്‍ മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള താരങ്ങളെ ഉള്‍പ്പെടുത്തി ടി20 ടീം ഓഫ് ദി ഇയറിനെ പ്രഖ്യാപിച്ച് ഐസിസി. ഇന്ത്യയുടെ ഒരാള്‍ക്കു പോലും ഇലവനില്‍ ഇടം നേടാനായില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. പാകിസ്ഥാന്‍ ക്യാപ്റ്റനും ഓപ്പണറുമായ ബാബര്‍ ആസമാണ് ഐസിസിയുടെ ടി20 ഇലവന്റെ നായകന്‍.

പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് ടീമിലേരെയും. മൂന്നു വീതം കളിക്കാര്‍ ഇരുടീമുകളില്‍ നിന്നും ഇലവനിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രേലിയയുടെ രണ്ടു പേര്‍ ഇലവന്റെ ഭാഗമായപ്പോള്‍ ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകളിലെ ഓരോ കളിക്കാര്‍ വീതവും ഇലവന്റെ ഭാഗമായി.

Jos Buttler to miss remainder of Sri Lanka series | The Cricketer

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജോസ് ബട്ലറും പാകിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനുമാണ് ലോക ഇലവന്റെ ഓപ്പണര്‍മാര്‍. മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ പാകിസ്ഥാന്റെ ബാബര്‍ ആസം, ദക്ഷിണാഫിക്കയുടെ എയ്ഡന്‍ മര്‍ക്രാം, ഓസ്ട്രേലിയയുടെ മിച്ചെല്‍ മാര്‍ഷ് എന്നിവരാണുള്ളത്.

IPL 2021 - RCB rope in Wanindu Hasaranga and Dushmantha Chameera

ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, ശ്രീലങ്കയുടെ വനിന്ദു ഹസരംഗ, ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ തബ്രെയ്സ് ഷംസി എന്നിവരാണ് ആറ് മുതല്‍ എട്ടു വരെ സ്ഥാനങ്ങളില്‍. ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ്, ബംഗ്ലാദശിന്റെ മുസ്തഫിസുര്‍ റഹ്‌മാന്‍, പാകിസ്ഥാന്റെ ഷഹീന്‍ അഫ്രീദി എന്നിവരാണ് ഇലവനിലെ പേസര്‍മാര്‍.

Shaheen Afridi joins Hampshire for 2020 Vitality Blast season

ഐസിസി ടി20 ടീം ഓഫ് ദി ഇയര്‍: ജോസ് ബട്ലര്‍ (ഇംഗ്ലണ്ട്), മുഹമ്മദ് റിസ്വാന്‍ (പാകിസ്ഥാന്‍, വിക്കറ്റ് കീപ്പര്‍), ബാബര്‍ ആസം (പാകിസ്ഥാന്‍, ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം (ദക്ഷിണാഫ്രിക്ക), മിച്ചെല്‍ മാര്‍ഷ് (ഓസ്ട്രേലിയ), ഡേവിഡ് മില്ലര്‍ (ദക്ഷിണാഫ്രിക്ക), തബ്രെയ്സ് ഷംസി (ദക്ഷിണാഫ്രിക്ക), ജോഷ് ഹേസല്‍വുഡ് (ഓസ്ട്രേലിയ), വനിന്ദു ഹസരംഗ (ശ്രീലങ്ക), മുസ്തഫിസുര്‍ റഹ്‌മാന്‍ (ബംഗ്ലാദേശ്), ഷഹീന്‍ അഫ്രീഡി (പാകിസ്ഥാന്‍).