ടി20 ലോക കപ്പ് 2022: ഷെഡ്യൂള്‍ പുറത്ത്, വീണ്ടും പണിപറ്റിച്ച് ഐ.സി.സി!

ഓസ്ട്രേലിയ വേദിയാകുന്ന 2022 ഐസിസി ടി20 ലോക കപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. മുന്‍ വര്‍ഷത്തെ പോലെ തന്നെ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും ഒരേ ഗ്രൂപ്പിലാണ്. പാക്കിസ്ഥാനെ കൂടാതെ ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശുമാണ് ഇന്ത്യയുടെ ഗ്രൂപ്പില്‍. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ട് ടീമുകളും ഗ്രൂപ്പിലുണ്ടാവും.

ഒക്ടോബര്‍ 23 ന് മെല്‍ബണിലാണ് ഇന്ത്യ-പാക് പോരാട്ടം. ഐസിസി വേദികളില്‍ മാത്രമാണ് ഇന്ത്യ-പാക് പോരാട്ടങ്ങള്‍ സംഭവിക്കാറുള്ളത്. അതിനാല്‍ തന്നെ ഏറ്റവും കൂടുതല്‍ ക്രിക്കറ്റ് ആരാധകരെ ടെലിവിഷന് മുന്നിലെത്തിക്കുന്ന മത്സരമാണ് ഇന്ത്യ-പാക് പോരാട്ടം. അവസാനം ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ പാകിസ്ഥാനായിരുന്നു ജയം.

ICC Men's T20 World Cup 2022: India To Open Campaign Against Pakistan At MCG On October 23 | Cricket News

ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെ നടക്കുന്ന ടൂര്‍ണമെന്റ് ഏഴ് വേദികളിലായാണ് നടക്കുന്നത്. മെല്‍ബണ്‍, സിഡ്‌നി, ബ്രിസ്‌ബെയ്ന്‍, അഡ്ലൈഡ്, ഗീലോംഗ്, ഹോബാര്‍ട്ട്, പെര്‍ത്ത് എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്. നവംബര്‍ ഒമ്പതിന് ഒന്നാം സെമിയും നവംബര്‍ പത്തിന് രണ്ടാം സെമിയും നടക്കും. നവംബര്‍ 13 ന് മെല്‍ബണിലാണ് ഫൈനല്‍.

T20WC Fixtures

ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍, യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ട് ടീമുകള്‍ എന്നിവരാണ് ഗ്രൂപ്പ് ഒന്നില്‍. ഒക്ടോബര്‍ 16 ന് ശ്രീലങ്ക-നമീബിയ മത്സരത്തോടെ ക്വാളിഫയര്‍ മത്സരങ്ങള്‍ ആരംഭിക്കും. ഒക്ടോബര്‍ 22 ന് ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് പോരാട്ടത്തോടെയാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുന്നത്.