കളി ഇനി വേറെ ലെവല്‍; ഏകദിന, ടി20 ലോക കപ്പുകളില്‍ നിര്‍ണായക മാറ്റം കൈക്കൊണ്ട് ഐ.സി.സി

ഏകദിന, ടി20 ലോക കപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവയില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്തി ഐ.സി.സി. ഇതു പ്രകാരം ഏകദിന ലോക കപ്പില്‍ ഇനി 14 ടീമുകളും, ടി20 ലോക കപ്പില്‍ 20 ടീമുകളും മാറ്റുരയ്ക്കും. തിങ്കളാഴ്ച ചേര്‍ന്ന ഐ.സി.സിയുടെ യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനങ്ങളുണ്ടായത്.

2027, 2031 ഏകദിന ലോക കപ്പുകളിലാവും പുതിയ മാറ്റം പ്രാബല്യത്തില്‍ വരിക. 2023 ലെ ലോക കപ്പില്‍ നിലവിലെ പോലെ 10 ടീൂമുകള്‍ മാത്രമായിരിക്കും ഉണ്ടാവുക. 14 ടീമുകളാവുന്നതോടെ 54 മത്സരങ്ങള്‍ ഏകദിന ലോകകപ്പില്‍ ആകെ ഉണ്ടാവും.

2024, 2026, 2028, 2030 ടി20 ലോക കപ്പുകളിലാവും 20 ടീമുകള്‍ വീതം പങ്കെടുക്കും. 55 മത്സരങ്ങളാണ് ലോക കകപ്പില്‍ ഉണ്ടാവുക. 2025, 2029 ചാമ്പ്യന്‍സ് ട്രോഫിയില്‍ എട്ട് ടീമുകള്‍ വീതവും പങ്കെടുക്കും. കൂടാതെ 2025, 2027, 2029, 2031 വര്‍ഷങ്ങളില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകള്‍ നടത്താനും തീരുമാനമായി.

Read more

അതേസമയം ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോക കപ്പ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ജൂണ്‍ 28വരെ കൂടി ബി.സി.സി.ഐക്ക് ഐ.സി.സി സമയം അനുവദിച്ചിട്ടുണ്ട്.