പിങ്ക് ബോൾ ടെസ്റ്റ് കൂടുതലായി വന്നാൽ ഞാൻ വിരമിക്കും, ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം നശിപ്പിക്കാൻ സമ്മതിക്കില്ല; നിലപാടുമായി സൂപ്പർതാരം

ടെസ്റ്റ് ക്രിക്കറ്റിൽ പിങ്ക് പന്തുകൾ സ്ഥിരമായി ഉപയോഗിച്ചാൽ താൻ കളിയിൽ നിന്ന് വിരമിക്കുമെന്ന് ഓസ്‌ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ വ്യക്തമാക്കി. റെഡ് ബോൾ ആണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദഹ്രയം എന്നും അതിനെ പതുക്കെ പതുകെ ഒരു പിങ്ക് ബോൾ ഗെയിം ആക്കാൻ നോക്കുന്ന രീതി സമ്മതിക്കില്ലെന്നും അങ്ങനെ വന്നാൽ വിരമിക്കുമെന്നും താരം പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിൽ വെളിച്ചക്കുറവ് കാരണം മത്സരങ്ങൾ നേരത്തെ അവസാനിക്കുന്നത് പതിവായി സാഹചര്യത്തിലാണ് പിങ്ക് ബോൾ ടെസ്റ്റുകൾക്ക് പ്രാധാന്യം കൂടിയത്. വെളിച്ചക്കുറവ് പ്രശ്നങ്ങൾ ഒന്നും ബാധിക്കാത്ത പിങ്ക് ബോൾ ടെസ്റ്റുകൾ കൂടുതൽ വേണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ പറഞ്ഞു.

സിഡ്‌നിയിൽ നടന്ന മൂന്നാം ഓസ്‌ട്രേലിയ-പാകിസ്ഥാൻ ടെസ്റ്റിന്റെ രണ്ടാം ദിനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഖവാജയെ ​​ഉദ്ധരിച്ച് ഒമ്പത്.കോം.ഔ റിപ്പോർട്ട് ചെയ്തു:

“പിങ്ക് ബോൾ കൂടുതലായി വന്നാൽ, ഞാൻ വിരമിക്കുന്നു. വെളിച്ചക്കുറവ് വന്നാൽ പിങ്ക് ബോൾ ഉപയോഗിക്കുക, അതല്ല (പരിഹാരം) എന്ന് ഞാൻ വ്യക്തിപരമായി കരുതുന്നു. ചുവന്ന പന്ത് വളരെ വ്യത്യസ്തമാണ്. ഞാൻ വൈറ്റ് ബോൾ കളിക്കുന്നു, ഞാൻ പിങ്ക് ബോൾ കളിക്കുന്നു, ഞാൻ ചുവന്ന പന്ത് കളിക്കുന്നു, അവരെല്ലാം വ്യത്യസ്തമായി പ്രതികരിക്കും. റെഡ് ബോൾ ടെസ്റ്റ് ഇല്ലെങ്കിൽ ഞാൻ കളി നിർത്തും ”

ഓസ്‌ട്രേലിയയും പാക്കിസ്ഥാനും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം മോശം വെളിച്ചം കാരണം കളി നിർത്തിവച്ചു. പാക് ക്യാപ്റ്റൻ ഷാൻ മസൂദ് സ്പിന്നറുമാരെ ഉപയോഗിക്കാതെ പേസറുമാരെ തന്നെ ഇറക്കിയതോടെ മത്സരം നിർത്തി വെക്കുക ആയിരുന്നു.