അയാൾ നായകനായപ്പോൾ ഞാൻ അസ്വസ്ഥൻ ആയിരുന്നു, ഇതൊക്കെ എവിടെ നിന്ന് വരുന്നത് എന്നാണ് ചിന്തിച്ചത്; വലിയ വെളിപ്പെടുത്തലുമായി റോബിൻ ഉത്തപ്പ

2020 ഓഗസ്റ്റിൽ തന്റെ അന്താരാഷ്ട്ര വിരമിക്കൽ പ്രഖ്യാപിച്ചതു മുതൽ, ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി കളിക്കുമ്പോൾ (സി‌എസ്‌കെ) മാത്രമേ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ നമുക്ക് കാണാൻ കിട്ടു. ശനിയാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെ സിഎസ്‌കെ നേരിടുമ്പോൾ ധോണി ഒരുപക്ഷേ അവസാനമായി മുംബൈ സ്റ്റേഡിയത്തിൽ കളിക്കും. ടൂർണമെന്റ് ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റതിന് ശേഷം, സിഎസ്‌കെ ആദ്യത്ത മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 12 റൺസിന് പരാജയപ്പെടുത്തി, ആ മത്സരത്തിൽ അവസാന ഓവറിൽ രണ്ട് സിക്സ് അടിച്ച് ധോണി 12 റൺസാണ് നേടിയത്.

ഇപ്പോൾ പഴയ പോലെ ഒന്നും നല്ല ഫോമിൽ ബാറ്റ് ചെയ്യില്ലെങ്കിലും , ധോണിയുടെ ക്യാപ്റ്റൻസി യോഗ്യതയെ ഇപ്പോഴും സംശയിക്കാനാവില്ല. മുൻ ഇന്ത്യയുടേയും സി,എസ്.കെയുടെയും ബാറ്റ്‌സ്മാൻ റോബിൻ ഉത്തപ്പ ധോണിക്കെതിരെ കളിച്ചത് എത്രമാത്രം “അലോസരപ്പെടുത്തുന്നു” എന്ന് വെളിപ്പെടുത്തി.

“സി‌എസ്‌കെയ്‌ക്കെതിരെ കളിക്കുമ്പോൾ, ഞാൻ വളരെ അസ്വസ്ഥനായിരുന്നു, ഞാൻ അവനോട് വളരെ പ്രകോപിതനായിരുന്നു. ഒരു മത്സരത്തിൽ കളിക്കുമ്പോൾ ആ സമയം പന്തെറിഞ്ഞിരുന്ന ഹേസിൽവുഡിന് ഫൈൻ ലെഗിൽ ഫീൽഡറുമാർ ഇല്ലായിരുന്നു, അതിനാൽ അദ്ദേഹം ഞാൻ ഉദ്ദേശിച്ച ആംഗിളിലേക്ക് പന്തെറിയുമെന്ന് എനിക്കറിയാമായിരുന്നു. ഞാൻ അവിടെ ഒരു ബൗണ്ടറി നേടാൻ ശ്രമിച്ചു (ഡീപ് പോയിന്റ്), എന്നാൽ ആ പന്തിൽ ഞാൻ പുറത്തായി. നിങ്ങൾക്ക് കളിക്കാൻ പരിചയമില്ലാത്ത സ്ഥലങ്ങളിൽ കളിക്കാൻ അവൻ(ധോണി) നിങ്ങളെ നിർബന്ധിക്കുന്നു. ബാറ്റ്സ്മാന്മാരുടെ മനസ്സോടെയാണ് അവൻ കളിക്കുന്നത്. അവൻ ബാറ്റ്സ്മാൻമാരെ നിർബന്ധിക്കുക മാത്രമല്ല, വ്യത്യസ്തമായി ചിന്തിക്കാൻ അദ്ദേഹം ബൗളർമാരെ പ്രേരിപ്പിക്കുന്നു,” ജിയോ സിനിമയിൽ ഉത്തപ്പ പറഞ്ഞു.

സി‌എസ്‌കെയ്‌ക്കൊപ്പമുള്ള കാലത്ത് അത്തരത്തിലുള്ള ഒരു സന്ദർഭം അനുസ്മരിച്ചുകൊണ്ട് ബാറ്റ്സ്മാന്റെ മനസ്സുകൊണ്ടാണ് ധോണി കളിക്കാറുണ്ടായിരുന്നതെന്നും ഉത്തപ്പ കൂട്ടിച്ചേർത്തു.

Read more

ദേവദത്ത് വളരെ നന്നായി പിക്കപ്പ് ഷോട്ട് കളിക്കുന്നുണ്ടായിരുന്നു. അതിനാൽ അദ്ദേഹം പറഞ്ഞു, ‘ശരി, ആ ഷോട്ട് കളിക്കാൻ ഞങ്ങൾ അവനെ നിർബന്ധിക്കും’, അവൻ ഫൈൻ ലെഗ് കൂടുതൽ ലെഗ്-ഗല്ലി പൊസിഷനിലേക്ക് കൊണ്ടുവന്നു, ആ കെണിയിൽ ദേവദത്ത് വീണു. ‘അവൻ ഈ കാര്യങ്ങൾ എവിടെയാണ് കൊണ്ടുവരുന്നത്?’,” റോബിൻ കൂട്ടിച്ചേർത്തു.