കോഹ്‌ലിയുടെ എന്നോടുള്ള ദേഷ്യം ഓർത്ത് ഞാൻ വളരെ നിരാശനായി, രാജി വെയ്ക്കുന്നതിനെ കുറിച്ച് വരെ ഓർത്തു; വെളിപ്പെടുത്തി ആർ. ശ്രീധർ

ഇന്ത്യയുടെ മുൻ ഫീൽഡിങ് കോച്ച് ആർ ശ്രീധറിന്റെ പുസ്തകം ‘കോച്ചിംഗ് ബിയോണ്ട്: മൈ ഡേയ്സ് വിത്ത് ദി ഇന്ത്യൻ ക്രിക്കറ്റ് ടീം’ ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പരിശീലക കാലയളവിൽ ഉണ്ടായ രസകരവും കൗതുകം നിറഞ്ഞതുമായ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്.

2015ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ നാല് മത്സരങ്ങളുടെ പരമ്പര നടക്കുന്നു. അതിലൊന്നിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി തന്നിൽ നിരാശ പ്രകടിപ്പിച്ചതിനെ തുടർന്നാണ് താൻ സ്ഥാനമൊഴിയാൻ ആഗ്രഹിക്കുന്നതെന്ന് ആർ ശ്രീധർ പറഞ്ഞു.

പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചപോൽ രണ്ടാമത്തെ മത്സരം സമനിലായിലായി മൂന്നാമത്തെ മത്സരം ഇന്ത്യ ജയിച്ചു നാലാം മത്സരം കൂടി ജയിക്കാൻ ശ്രമിക്കുക ആയിരുന്നു ഞങ്ങൾ. എന്നിരുന്നാലും, അഞ്ചാം ദിവസം ചായയ്ക്ക് മുമ്പ് ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാന്മാർ ചെറുത്തുനിൽപ്പ് പ്രകടിപ്പിച്ചു. മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ അംല തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്ന് കളിച്ചു, മത്സരം രക്ഷിക്കാൻ, 244 പന്തിൽ 25 റൺസ് നേടി, എബി ഡിവില്ലിയേഴ്സ് 43 റൺസ് എടുത്തത് 297 പന്തിലാണ്.

ടീമുകൾക്കിടയിലെ കോമൺ ഏരിയയിൽ വെച്ച് താൻ പ്രസന്ന അഗോറാമുമായി ചാറ്റ് ചെയ്യുന്നതിനിടയിൽ ആരോ “ശ്രീ ഭായ്, ശ്രീ ഭായ്” എന്ന് വിളിക്കുന്നത് കേട്ടു. ആദ്യം ഞാൻ ശ്രദ്ധിച്ചില്ല അത്. കോഹ്ലിയാണ് അതെന്ന് മനസിലായ ഞാൻ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ നിരാശ കണ്ടു.

“ഞാൻ ഓടി താഴെയെത്തി.അപ്പോഴേക്കും അമ്പയറും താരങ്ങളും തിരികെ നടന്ന് തുടങ്ങിയിരുന്നു. ”

Read more

“വിരാട് എന്നെ നോക്കി, അവന്റെ മുഖത്ത് നിന്ന് ഞാൻ എല്ലാം വായിച്ചെടുത്തു, അതിൽ നിരാശ കണ്ടു, ”അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങൾ ജയിച്ചെങ്കിലും എന്റെ ജോലിയിൽ ശ്രദ്ധിക്കാതെ നായകൻ പറയുന്നത് കേൾക്കാതെ നിന്നത് ഓർത്ത് ഞാൻ നിരാശയിലായി. രാജി വെച്ചാലോ എന്നും ചിന്തിച്ചു.”